Youth League leader arrested for molesting 14-year-old girl 
Kerala

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചു, യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍

യൂത്ത് ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം സെക്രട്ടറിയും യൂത്ത് ലീഗ് പുന്നയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബാദുഷ (32)യാണ് അറസ്റ്റിലായത്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍. യൂത്ത് ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം സെക്രട്ടറിയും യൂത്ത് ലീഗ് പുന്നയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബാദുഷ (32)യാണ് അറസ്റ്റിലായത്.

രക്ഷിതാക്കള്‍ ഇല്ലാത്ത നേരത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ഇത് പെണ്‍കുട്ടിയെ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.

എസിപി പ്രേമാനന്ദകൃഷ്ണന്‍, ചാവക്കാട് എസ്എച്ച്ഒ വി വി വിമല്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. എസ് ഐ എസ് വിഷ്ണു നായര്‍, എസ്സിപിഒ വി അനീഷ്, ജി അനീഷ്, ജി അരുണ്‍, കെ പി പ്രദീപ് എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.

Youth League leader arrested on complaint of raping a 10th grader he met on Instagram. Badusha (32), Youth League Guruvayur constituency secretary and Youth League Punnayur panchayat vice-president, was arrested.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

വിസ്മയിപ്പിച്ച് പ്രണവ്; രാഹുലിന്റെ ​ഗംഭീര ഓഡിയോ- വിഷ്വൽ ക്രാഫ്റ്റ്- 'ഡീയസ് ഈറെ' റിവ്യൂ

ഡ്രൈവിങ്ങിനിടെ സ്‌കൂട്ടറില്‍ തല പൊക്കി നിന്ന് വിഷപ്പാമ്പ്, അധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അതിദാരിദ്ര്യ മുക്ത സംസ്ഥാനം: ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനം അല്ല, 2021ല്‍ തുടങ്ങിയ ശ്രമമെന്ന് എം ബി രാജേഷ്

'കള്ളക്കണക്കുകള്‍ അവതരിപ്പിച്ച് അതിദാരിദ്ര്യ മുക്തമെന്ന് പ്രഖ്യാപിക്കുന്നു'; സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്

SCROLL FOR NEXT