പ്രതീകാത്മക ചിത്രം 
Kerala

തൃശൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു; മൂന്നുപേർക്ക് പരിക്ക്

രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘട്ടനമാണ്  കൊലപാതകത്തിലേക്കെത്തിയതെന്നാണ് സൂചന

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: തൃശൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് മരിച്ചത്. ഇയാളുടെ സഹോദരനും കുത്തേറ്റു.  ഇന്നലെ രാത്രി 11.30 തോടെയാണ് സംഭവം. 

രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘട്ടനമാണ്  കൊലപാതകത്തിലേക്കെത്തിയതെന്നാണ് സൂചന. ദിവാൻജിമൂല പാസ്പോർട്ട് ഓഫിസിന് സമീപത്ത് വെച്ചായിരുന്നു സംഘട്ടനം. മരിച്ച ശ്രീരാഗിന്റെ സഹോദരങ്ങളായ ശ്രീരാജ് , ശ്രീനേഗ്, പ്രതിയായ അൽത്താഫ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ചികിത്സയിലാണ്. 

ഇതിൽ ശ്രീനേഗിന് കുത്തേറ്റിട്ടുണ്ട്. മറ്റ് രണ്ട് പേർക്ക് അടി പിടിയിലുണ്ടായ പരിക്കാണ്. ശ്രീരാഗും സംഘവും തൃശൂർ റെയിൽവേ സ്റ്റേഷൻ രണ്ടാം പ്ലാറ്റ്ഫോമിലിറങ്ങി ദിവാൻജിമൂല കോളനിക്കുള്ളിലൂടെ പുറത്തേക്ക് വരികയായിരുന്നു. ഇവരുടെ കൈയിലുണ്ടായിരുന്ന കവർ അൽത്താഫും സംഘവും പരിശോധിച്ചതോടെയാണ് തർക്കമുണ്ടാകുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2047ല്‍ വികസിത രാജ്യമാകുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം ; ആ യാത്ര സഫലമാകും'; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ചിങ്ങമാസ പൂജ: ശബരിമലയില്‍ പ്രത്യേക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കാക്കകളെ പേടിച്ച് ഹെൽമറ്റും കുടയും കവണയുമായി നാട്ടുകാർ; പയ്യമ്പള്ളിയിൽ തലവേദനയായി 'കാക്ക വേട്ട'

Today's Rashi Phalam August 15 | പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും അനുകൂല സമയം

ആശങ്കപ്പെടേണ്ട, എഥനോള്‍ ഇല്ലാത്ത പെട്രോള്‍ പമ്പ് കണ്ടെത്താന്‍ മൊബൈല്‍ ആപ്പ്