ബൈക്കിന് പിന്നാലെ പാഞ്ഞടുക്കുന്ന കാട്ടാനയുടെ ദൃശ്യം 
Kerala

ബൈക്കിന് പിന്നാലെ പാഞ്ഞടുത്ത് കാട്ടാന; മുത്തങ്ങ- ബന്ദിപ്പൂര്‍ പാതയില്‍ യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു- വീഡിയോ 

കാട്ടാനയുടെ ആക്രമണത്തില്‍നിന്ന് കര്‍ണാടക സ്വദേശികളായ യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: കാട്ടാനയുടെ ആക്രമണത്തില്‍നിന്ന് കര്‍ണാടക സ്വദേശികളായ യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മുത്തങ്ങ-ബന്ദിപ്പൂര്‍ വനപാതയിലാണ് ആനയുടെ ആക്രമണമുണ്ടായത്. 

ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. വനപാതയില്‍ ആനക്കൂട്ടത്തെ കണ്ട യുവാക്കള്‍ ബൈക്ക് നിര്‍ത്തിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായതെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ നാസര്‍ പറഞ്ഞു. ആന ബൈക്കിന് പിന്നാലെ പാഞ്ഞടുക്കുന്ന ഞെട്ടിക്കുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് യുവാക്കള്‍ക്ക് തൊട്ടുപിന്നില്‍വന്ന കാറിലുണ്ടായിരുന്ന നാസറും കൂട്ടുകാരുമാണ്. 

ആനക്കൂട്ടത്തിലെ ഒരാന ഭയപ്പെടുത്തിയപ്പോള്‍ യുവാക്കളുടെ ബൈക്ക് റോഡില്‍ മറിഞ്ഞുവീണിരുന്നു. ബൈക്ക് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റൊരു ആന പിന്നിലൂടെ ഇവര്‍ക്ക് നേരേ പാഞ്ഞടുത്തത്. ആന വരുന്നത് ആദ്യം യുവാക്കള്‍ കണ്ടിരുന്നില്ല. 

മറ്റു വാഹനത്തിലുള്ളവര്‍ ഹോണ്‍ അടിച്ചും മറ്റും യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ആന തൊട്ടടുത്തെത്തി. ഇതോടെ യുവാക്കളില്‍ ഒരാള്‍ ഓടിമാറി. ബൈക്കിലുണ്ടായിരുന്ന യുവാവ് വാഹനം വേഗം മുന്നേട്ടെടുക്കാനും ശ്രമിച്ചു. എന്നാല്‍ ആന പിന്നാലെ വന്നതോടെ നിയന്ത്രണംവിട്ട ബൈക്ക് റോഡരികിലുള്ള കാട്ടില്‍ ഉപേക്ഷിച്ച് യുവാവ് ഓടിമറയുകയായിരുന്നു. ഓടിമാറിയ യുവാവ് റോഡിലുണ്ടായിരുന്ന കാറില്‍ കയറിയാണ് രക്ഷപ്പെട്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

'ഇത് ചെറിയ വേദന ആയിരുന്നില്ല, ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞത്'; ആശുപത്രിവാസത്തെക്കുറിച്ച് നടി റോഷ്ന

SCROLL FOR NEXT