പ്രതീകാത്മക ചിത്രം 
Kerala

യൂട്യൂബ് ചാനല്‍ അവതാരകയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

യൂട്യൂബ് ചാനല്‍ അവതാരകയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യൂട്യൂബ് ചാനല്‍ അവതാരകയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തൃശ്ശൂര്‍ ജില്ലയില്‍ പീച്ചി ഡാമിന് സമീപം വിലങ്ങന്നൂര്‍ മാളിയേക്കല്‍ വീട്ടില്‍ നിതിന്‍ പോള്‍സണ്‍ (33) ആണ് ഹില്‍പാലസ് പൊലീസിന്റെ പിടിയിലായത്. കോഴിക്കോട് സ്വദേശിനിയും യൂട്യൂബ് ചാനല്‍ അവതാരകയുമായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് കേസ്.

കൊച്ചിലെ ഒരു സ്വകാര്യ ടെലികോം കമ്പനിയില്‍ അസിസ്റ്റന്റ് മാനേജര്‍ ആയി ജോലിചെയ്യുന്ന പ്രതി ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതിയെ പരിചയപ്പെട്ടത് തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി തൃപ്പൂണിത്തുറയില്‍ ഒരു ഫ്‌ലാറ്റില്‍ എത്തിച്ച് പിഡിപ്പിക്കുകയും പിഡന ശേഷം യുവതിയുടെ കാറുമായി കടന്നുകളയുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച വിവരമറിഞ്ഞ പ്രതി വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ്: ആസൂത്രിത ഭീകരപ്രവര്‍ത്തനമെന്ന് ഇപി ജയരാജന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT