K M Shajahan ഫെയ്സ്ബുക്ക്
Kerala

എഡിജിപി ശ്രീജിത്തിനെ അപമാനിക്കുന്ന വിഡിയോ; കെ എം ഷാജഹാന് അഞ്ച് ലക്ഷം രൂപ പിഴ

പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ് ശ്രീജിത്തിനെതിരായ അപകീര്‍ത്തി പ്രസ്താവനയ്ക്ക് യൂട്യൂബറും രാഷ്ട്രീയ നിരീക്ഷകനുമായ കെ എം ഷാജഹാന് അഞ്ച് ലക്ഷം രൂപയും പലിശയും പിഴ ചുമത്തി കോടതി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ് ശ്രീജിത്തിനെതിരായ അപകീര്‍ത്തി പ്രസ്താവനയ്ക്ക് യൂട്യൂബറും രാഷ്ട്രീയ നിരീക്ഷകനുമായ കെ എം ഷാജഹാന് അഞ്ച് ലക്ഷം രൂപയും പലിശയും പിഴ ചുമത്തി കോടതി. അഡിഷനല്‍ മുന്‍സിഫ് ബി ശാലിനിയാണ് നഷ്ടപരിഹാരമായി ശിക്ഷ വിധിച്ചത്.

യൂട്യൂബ് ചാനലില്‍ 2021 ജനുവരി ഒന്നിനാണ് ആദ്യ വിഡിയോ ഷാജഹാന്‍ പങ്കുവച്ചത്. തുടര്‍ന്ന് ശ്രീജിത്തിനെതിരെ നിരന്തരം വിഡിയോകള്‍ പ്രചരിപ്പിച്ചു എന്നതാണ് കേസ്.

ശ്രീജിത്തിനെ അപമാനിക്കുന്ന പ്രസ്താവനകളാണ് ഷാജഹാന്‍ നടത്തിയിരുന്നതെന്ന് കോടതി പറഞ്ഞു. കോടതി കേസ് പരിഗണിച്ചപ്പോഴും താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ ഷാജഹാന് കഴിഞ്ഞില്ല. കോടതിയില്‍ ഹാജരായതുമില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കോടതി വിധി പറഞ്ഞത്.

youtuber km shajahan fined rs 5 lakh for defamatory video against s sreejith

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും