പ്രതീകാത്മക ചിത്രം 
Kerala

യുവമോര്‍ച്ച പ്രവര്‍ത്തകയെ വിവാഹ വാഗ്ദാനം നല്‍കി പലവട്ടം പീഡിപ്പിച്ചു; ബിജെപി നേതാവിന്റെ മുന്‍ ഡ്രൈവര്‍ക്ക് എതിരെ കേസ്

യുവമോര്‍ച്ച പ്രവര്‍ത്തകയെ  വിവാഹവാഗ്ദാനം നല്‍കി പലവട്ടം പീഡിപ്പിച്ചെന്ന പരാതിയില്‍ ബിജെപി ജില്ലാ നേതാവിന്റെ മുന്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: യുവമോര്‍ച്ച പ്രവര്‍ത്തകയെ വിവാഹവാഗ്ദാനം നല്‍കി പലവട്ടം പീഡിപ്പിച്ചെന്ന പരാതിയില്‍ ബിജെപി ജില്ലാ നേതാവിന്റെ മുന്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കുന്നമംഗലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പേരാമ്പ്ര കടിയങ്ങാട് സ്വദേശി സുജിത്തിനെതിരെ കുന്നമംഗലം പൊലീസ് കേസെടുത്തത്.

കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്താണ് താല്‍ക്കാലിക ജോലിക്കായി യുവതിയെ ബിജെപി ജില്ലാക്കമ്മിറ്റി ഓഫിസിലെത്തിച്ചത്. തെരഞ്ഞെടുപ്പു കാലത്തിനുശേഷം സജീവ പ്രവര്‍ത്തകയായി. ഇക്കാലത്ത് പ്രതി പ്രണയം നടിക്കുകയും വിവാഹവാഗ്ദാനം നല്‍കിയ ശേഷം യുവതിയെ പേരാമ്പ്രയിലെ വീട്ടിലെത്തിച്ച് പല തവണ പീഡിപ്പിക്കുകയും ചെയ്തതായാണ് പരാതി. യുവതിയുടെ ഫോട്ടോകള്‍ പകര്‍ത്തുകയും ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.

എട്ടുമാസം മുന്‍പ് ഇയാള്‍ ബിജെപി ജില്ലാ നേതാവിന്റെ ഡ്രൈവര്‍ ജോലി ഉപേക്ഷിച്ചു പോയതാണ്. തുടര്‍ന്ന് യുവതി അസി. കമ്മിഷണര്‍ കെ സുദര്‍ശനു പരാതി നല്‍കി. പരാതി കുന്നമംഗലം സ്റ്റേഷനിലേക്ക് കൈമാറുകയും അന്വേഷിച്ച് സംഭവത്തില്‍ കേസെടുക്കുകയുമായിരുന്നു. സംഭവം നടന്നത് കൂത്താളിയിലായതിനാല്‍ കേസ് പേരാമ്പ്ര പൊലീസിനു കൈമാറുമെന്നും എസി കെ സുദര്‍ശന്‍ പറഞ്ഞു. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT