പ്രതീകാത്മക ചിത്രം File Photo
Kerala

പുരുഷന്‍മാര്‍ക്ക് സീറോ ടിക്കറ്റ്; പ്രിയദര്‍ശിനി കണ്ടക്ടര്‍ പിടിയില്‍

അഞ്ച് പുരുഷന്‍മാര്‍ക്ക് സീറോ ടിക്കറ്റ് നല്‍കി തുക വെട്ടിച്ച കണ്ടക്ടറെ പരിശോധന നടത്തിയ ഇന്‍സ്‌പെക്ടര്‍ പിടികൂടി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊച്ചി: കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസില്‍ യാത്ര ചെയ്ത അഞ്ച് പുരുഷന്‍മാര്‍ക്ക് സീറോ ടിക്കറ്റ് നല്‍കി തുക വെട്ടിച്ച കണ്ടക്ടറെ പരിശോധന നടത്തിയ ഇന്‍സ്‌പെക്ടര്‍ പിടികൂടി. പെരുമ്പാവൂര്‍ ഡിപ്പോയില്‍ നിന്ന് മൂവാറ്റുപുഴ- ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടര്‍ വിജയന് എതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത അധികൃതര്‍ വിജിലന്‍സ് വിഭാഗത്തിന് റിപ്പോര്‍ട്ട് നല്‍കി.

വാഴക്കുളം പഞ്ചായത്തിലെ മഞ്ഞപ്പെട്ടി സ്റ്റോപ്പില്‍ ഇറങ്ങിയ രണ്ട് പുരുഷന്‍മാരുടെ ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ പ്രിയേഷ് പോള്‍ പരിശോധിച്ചപ്പോള്‍ രണ്ടും സീറോ ടിക്കറ്റായിരുന്നു. യാത്രക്കാര്‍ ടിക്കറ്റ് ചാര്‍ജ് നല്‍കിയതായി വെളിപ്പെടുത്തി. തുടര്‍ന്ന് ബസിനകത്ത് കയറി പരിശോധിച്ചപ്പോഴാണ് മൂന്ന് പുരുഷയാത്രക്കാര്‍ക്ക് കൂടി സീറോ ടിക്കറ്റ് നല്‍കിയതായി കണ്ടെത്തിയത്. ഇവരും കണ്ടക്ടര്‍ക്ക് പണം നല്‍കിയതായി അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.

Zero Tickets for Men; Priyadarshini Conductor Caught

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംകെ മുനീറിനും പിജെ ജോസഫിനും കാബിനറ്റ് പദവി: തീരുമാനം ഇന്ന്?: മെസി വിവാദത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും

അത്തം മുതല്‍ തിരുവോണം വരെ കിറ്റുകള്‍; ഓണം പൊടിപൊടിക്കാന്‍ സപ്ലൈകോ

പതിനെട്ടു വയസ് പൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം വാങ്ങി നല്‍കിയാല്‍ കേസ് എടുക്കാന്‍ വകുപ്പില്ല!

ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കം; 45കാരനെ 27കാരന്‍ ചവിട്ടിക്കൊന്നു, സഹോദര പുത്രന്‍ കസ്റ്റഡിയില്‍

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്