Zero votes for LDF candidate in palakkad 12 division hidayath nagar file
Kerala

എല്‍ഡിഎഫ് സ്ഥാനാഥിക്ക് പൂജ്യം വോട്ട്, സ്വന്തം വോട്ട് പോലുമില്ല !

യുഡിഎഫിനെ തോല്‍പ്പിക്കാന്‍ വെയല്‍ഫെയര്‍ പാര്‍ട്ടിയെ സഹായിക്കാനാണ് സിപിഎം സ്ഥാനാര്‍ഥി സ്വന്തം വോട്ട് പോലും ചെയ്യാതിരുന്നതെന്നാണ് യുഡിഎഫ് ആരോപണം

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പട്ടാമ്പി നഗരസഭയിലെ 12ാം ഡിവിഷന്‍ ഹിദായത്ത് നഗറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ഒരു വോട്ട് പോലുമില്ല. വാര്‍ഡില്‍ വോട്ടുള്ള സ്ഥാനാര്‍ഥി സ്വന്തം വോട്ട് മറ്റൊരു സ്ഥാനാര്‍ഥിക്കാണ് ചെയ്തത്.

യുഡിഎഫിനെ തോല്‍പ്പിക്കാന്‍ വെയല്‍ഫെയര്‍ പാര്‍ട്ടിയെ സഹായിക്കാനാണ് സിപിഎം സ്ഥാനാര്‍ഥി സ്വന്തം വോട്ട് പോലും ചെയ്യാതിരുന്നതെന്നാണ് യുഡിഎഫ് ആരോപണം. മോതിരം ചിഹ്നത്തില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച അബ്ദുല്‍ കരീം ആണ് ഒരു വോട്ടു പോലും ഇല്ലാതെ സംപൂജ്യനായത്. യുഡിഎഫ് സ്ഥാനാര്‍ഥി ടി പി ഉസ്മാന്‍ 292 വോട്ട് നേടി വിജയിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി കെ പി സാജിദിന് 208 വോട്ട് നേടി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വി ഫോര്‍ പട്ടാമ്പിയുമായി സഹകരിച്ച് മത്സരിച്ച വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഒരു വാര്‍ഡില്‍ വിജയിക്കാനായി. ഇക്കുറി നേതാവ് ടി പി ഷാജി കോണ്‍ഗ്രസിലെത്തിയതോടെ വി ഫോര്‍ പട്ടാമ്പി ഇല്ലാതെയായി. ഇതോടെ വെല്‍ഫെയര്‍ പാര്‍ട്ടി കഴിഞ്ഞ തവണ വിജയിച്ച വാര്‍ഡില്‍ മത്സരിക്കുകയായിരുന്നു.

Zero votes for LDF candidate in palakkad 12 division hidayath nagar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നിയമത്തിന്റെ മുന്‍പില്‍ എല്ലാവരും തുല്യരല്ല; ഈ വിധിയില്‍ അത്ഭുതമില്ല'; ആദ്യമായി പ്രതികരിച്ച് അതിജീവിത

'മഞ്ജു വാര്യരോട് ഞാൻ വി​ഗ് ചോദിച്ചു വാങ്ങി; അങ്ങനെ ആ പാട്ടിൽ മാത്രം വെച്ചു'

'കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടു; 2020 ന്റെ അവസാനം ചില അന്യായ നീക്കങ്ങള്‍ ബോധ്യപ്പെട്ടിരുന്നു'; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് അതിജീവിത

'ആസൂത്രണം ചെയ്തവർ പകൽ വെളിച്ചത്തിലുണ്ട്; അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ നീതി പൂർണമാകുകയുള്ളൂ'

മഞ്ഞുകാലത്ത് തണുത്ത വെള്ളത്തിൽ കുളി അത്ര സേയ്ഫ് അല്ല, ഹൃദ്രോ​ഗ സാധ്യത കൂടും

SCROLL FOR NEXT