പ്രതീകാത്മക ചിത്രം 
Kerala

സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി സിക ; വൈറസ് ബാധിതരുടെ എണ്ണം 21 ആയി

ജില്ലാ മെഡിക്കല്‍ ഓഫീസറോട് സ്ഥലം സന്ദര്‍ശിക്കാനും വേണ്ട പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം പൂന്തുറ, ശാസ്തമംഗലം സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ സിക രോഗബാധിതരുടെ എണ്ണം 21 ആയി. 

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് പൂന്തുറ സ്വദേശിയായ 35 കാരന് രോഗം സ്ഥിരീകരിച്ചത്. കോയമ്പത്തൂര്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ശാസ്തമംഗലം സ്വദേശിനിയായ 41 കാരിക്ക് സിക വൈറസ് ബാധ കണ്ടെത്തിയത്. 

തിരുവനന്തപുരം വൈറോളജി ലാബില്‍ കഴിഞ്ഞ ദിവസം പരിശോധിച്ച 15 സാംപിളുകളില്‍ ഒരെണ്ണം സികയും മറ്റൊരാള്‍ക്ക് ഡങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് 13 സാംപിളുകളുടെയും ഫലം നെഗറ്റീവ് ആണ്. 

പുതുതായി രണ്ടു പേര്‍ക്ക് കൂടി രോഗം സ്ഥീരീകരിച്ച സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് സ്ഥലം സന്ദര്‍ശിക്കാനും വേണ്ട പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊതുകു നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും സർക്കാർ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്

യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി; പരാമാവധി ചാര്‍ജ് 300 രൂപ

'ആ ഡിസൈനിൽ എന്റെ ചിത്രങ്ങൾ'; ബി​ഗ് ബോസിൽ മോഹൻലാൽ ധരിച്ച ഷർട്ട് വിവാ​​ദത്തിൽ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 17നും 30നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം