മരിച്ച ഹര്‍ഷാദ് / ടെലിവിഷന്‍ ചിത്രം 
Kerala

രാജവെമ്പാലയ്ക്ക് തീറ്റ കൊടുക്കുന്നതിനിടെ കടിയേറ്റു ; മൃഗശാല ജീവനക്കാരന്‍ മരിച്ചു

പാമ്പിന് തീറ്റ കൊടുക്കുന്നതിനിടെ ഹര്‍ഷദിന് കടിയേല്‍ക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : മൃഗശാല ജീവനക്കാരന്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചു. തിരുവനന്തപുരം മൃഗശാലയിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. അനിമല്‍ കീപ്പറായ കാട്ടാക്കട സ്വദേശി ഹര്‍ഷാദ് (45) ആണ് മരിച്ചത്.

രാജവെമ്പാലയുടെ കൂട് വൃത്തിയാക്കുകയും ഭക്ഷണം നല്‍കുകയും ചെയ്യുന്നതിനിടെയാണ് പാമ്പിന്റെ കടിയേറ്റത്. കടിയേറ്റതായി സഹപ്രവർത്തകരോട് പറഞ്ഞതിനു പിന്നാലെ ഹർഷാദ് കുഴഞ്ഞു വീണു. 

തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം മൃഗശാലയിൽ മൂന്ന് രാജവെമ്പാലകളാണുള്ളത്. ഇതിൽ ഒരെണ്ണത്തെ പ്രത്യേകവും രണ്ടെണ്ണത്തെ ഒരുമിച്ചുമാണ് കൂടുകളിൽ ഇട്ടിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'അവർ ഓടിച്ചാടി കളിക്കട്ടെ', വേനൽ അവധി ആസ്വാദ്യകരമാക്കി കുട്ടികളുടെ മാനസിക ശാരീരികാരോഗ്യം മെച്ചപ്പെടുത്താം

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

'മമ്മൂട്ടിയില്‍ നിന്ന് അനുഗ്രഹം വാങ്ങി;രാഹുല്‍ ചെയ്ത നല്ല കാര്യങ്ങളുടെ തുടര്‍ച്ചയുണ്ടാകും'

എല്ലാം ഫ്രിഡ്ജിലേക്കോ? ഒഴിവാക്കേണ്ട സാധനങ്ങൾ അറിയാം

SCROLL FOR NEXT