പ്രതീകാത്മക ചിത്രം 
Kerala

അംഗന്‍വാടിയില്‍ കളിപ്പാട്ടങ്ങള്‍ക്കിടയില്‍ ഭീമന്‍ പാമ്പ്

അംഗന്‍വാടിയില്‍ കുട്ടികളുടെ കളിക്കോപ്പുകള്‍ക്കിടയില്‍ വലിയ പാമ്പിനെ കണ്ടെത്തി.

Author : സമകാലിക മലയാളം ഡെസ്ക്

മട്ടാഞ്ചേരി: അംഗന്‍വാടിയില്‍ കുട്ടികളുടെ കളിക്കോപ്പുകള്‍ക്കിടയില്‍ വലിയ പാമ്പിനെ കണ്ടെത്തി. കൂവപ്പാടം 98-ാം നമ്പര്‍ അംഗന്‍വാടിയിലാണ് ആറടിയോളം നീളം വരുന്ന പാമ്പിനെ കണ്ടത്. ഇന്നലെ രാവിലെ അധ്യാപികയും ഹെല്‍പ്പറും അംഗന്‍വാടി തുറന്നു അകത്ത് കയറിയ ഉടന്‍ പാമ്പ് ഇവര്‍ക്കു  നേരെ ചീറ്റുകയായിരുന്നു.

ഈ സമയം കുട്ടികള്‍ അകത്തു പ്രവേശിക്കാതിരുന്നതിനാല്‍ അപകടം ഒഴിവായി. ചീറ്റല്‍ കേട്ട് അധ്യാപികയും പുറത്തേക്ക് ഓടി. കുട്ടികളും ഭയന്നോടി. തുടര്‍ന്ന്  സമീപവാസികള്‍ എത്തി പാമ്പിനെ പിടികൂടി. 20 കുട്ടികള്‍ പഠിക്കുന്ന അംഗന്‍വാടിയാണിത്.  ഇതിനു മുന്‍പും പല തവണ പാമ്പിനെ അംഗന്‍വാടി പരിസരത്ത് കണ്ടിരുന്നുവെങ്കിലും അധികൃതര്‍ കാര്യമായ നടപടികള്‍ എടുത്തിരുന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി