Kerala

അക്രമം നടത്തിയ പാര്‍ട്ടിക്കാരെ പുറത്താക്കാന്‍ കോടിയേരി തയാറാണോ: എംടി രമേശ്

മുഖ്യമന്ത്രി ഈ വിഷയത്തില്‍ എന്ത് പറയുമെന്നറിയാന്‍ ബിജെപി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബിജെപി കാര്യാലയത്തിനു നേരെ ആക്രമണം നടത്തിയ പാര്‍ട്ടി പ്രവര്‍ത്തകരെ പുറത്താക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ തയാറാണോയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. സംസ്ഥാനത്ത് ക്രമസമാധാനനില പാടെ തകര്‍ന്നിരിക്കുന്നു. മുഖ്യമന്ത്രി ഈ വിഷയത്തില്‍ എന്ത് പറയുമെന്നറിയാന്‍ ബിജെപി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അക്രമികളാരെന്ന് പകല്‍പോലെ വ്യക്തമായ സാഹചര്യത്തില്‍ അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ തയ്യാറാണോ എന്ന് എംടി രമേശ് കോടിയേരിയോട് ചോദിച്ചു. ജില്ലാ സംസ്ഥാന നേതാക്കള്‍ ആയുധമെടുക്കുമ്പോള്‍ അത് സംസ്ഥാന നേതാക്കളുടെ അറിവോടെയാണെന്ന് വ്യക്തമാണ്. സിപിഎം നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ ജനാധിപത്യ കേരളം ഒന്നടങ്കം പ്രതിഷേധിക്കണമെന്നും എംടി രമേശ് ആഹ്വാനം ചെയ്തു.

സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പോലീസിന് കഴിയുന്നില്ലെങ്കില്‍ കേരളത്തിലെ  ബിജെപി പ്രവര്‍ത്തകര്‍ ആ ജോലിക്ക് പ്രാപ്തരാണെന്നും എംടി രമേശ് കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT