Kerala

അങ്കത്തട്ട് വളഞ്ഞ് പൊലീസ് ; എട്ടു  പൂവന്‍കോഴികളും രണ്ട് വാളുമായി നാലുപേര്‍ പിടിയില്‍

ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ കാറില്‍ എത്തിയ പൊലീസ് സംഘം അങ്കത്തട്ട് വളയുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട് : കൊയ്ത്ത് കഴിഞ്ഞ വയലില്‍ വന്‍ സജ്ജീകരണത്തോടെ പണംവച്ച് കോഴിപ്പോര് നടത്തുകയായിരുന്ന നാലു പേര്‍ അറസ്റ്റില്‍. അഡൂര്‍ പുതിയമ്പലത്തെ എസ് സതീശന്‍(45), ചന്ദനക്കാടിലെ പി എ അനില്‍ കുമാര്‍(32), ബന്തടുക്ക പാലാറിലെ പി എം ശ്രീധര(34), കരിവേടകം തടത്തിലെ സന്തോഷ് ടി മാത്യു എന്നിവരാണ് അറസ്റ്റിലായത്.

എട്ടു  പൂവന്‍കോഴികളെയും 2 വാളുകളും 7130 രൂപയും ഇവരില്‍ നിന്നു പിടിച്ചെടുത്തു. നൂറ്റന്‍പതിലേറെ ആള്‍ക്കാരും അന്‍പതിലധികം കോഴികളും സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും ബാക്കിയുള്ളവര്‍ പൊലീസിനെ കണ്ട് കോഴികളുമായി രക്ഷപ്പെട്ടു.

ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ കാറില്‍ എത്തിയ പൊലീസ് സംഘം അങ്കത്തട്ട് വളയുകയായിരുന്നു. അറസ്റ്റിലായവരെ സ്‌റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചു. പൊലീസിന് നല്‍കാനെന്ന പേരില്‍ കോഴി ഉടമകളില്‍ നിന്നും ഇവര്‍ പണപ്പിരിവ് നടത്തിയതായും അധികൃതര്‍ക്കു വിവരം ലഭിച്ചിട്ടുണ്ട്. ഒരാഴ്ച മുന്‍പ് ബെള്ളൂര്‍ ബസ്തിയില്‍ നിന്നും സമാനമായ രീതിയില്‍ കോഴിപ്പോര് പിടികൂടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT