Kerala

അച്ഛന്റെ ചിതയ്ക്കരികെ നിന്ന് അവന്‍ ഉറക്കെ വിളിച്ചു; ഇന്‍ക്വിലാബ് സിന്ദാബാദ്

അച്ഛന്റെ ചിതയ്ക്ക് തീകൊളുത്തിയശേഷം ഇടറാതെ ഉറക്കെ വിളിച്ചു. 'ഇങ്ക്വിലാബ് സിന്ദാബാദ്, റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട് കോമ്രേഡ്

Author : സമകാലിക മലയാളം ഡെസ്ക്

കായംകുളം:  ഈ മകന്‌ അച്ഛന്‍ മാത്രമായിരുന്നില്ല വിഎസ് അജയന്‍. പ്രിയ സഖാവ് കൂടിയായിരുന്നു.  അവസാനമായി അച്ഛന്റെ ചിതയ്ക്ക് തീകൊളുത്തിയശേഷം ഇടറാതെ ഉറക്കെ വിളിച്ചു. 'ഇങ്ക്വിലാബ് സിന്ദാബാദ്, റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട് കോമ്രേഡ്... ചിതയ്ക്കരികില്‍ നിന്നവരും അതേറ്റു വിളിച്ചു. ഇങ്ങനെയായിരുന്നു തന്റെ പ്രിയ സഖാവായ അച്ഛന് വേണ്ടി മകന്റെ യാത്രാമൊഴി.

ചിതയ്ക്ക് തീകൊളുത്തി കഴിഞ്ഞ് മാറിനില്‍ക്കുമ്പോള്‍ ചുറ്റുംകൂടിയവര്‍ മുദ്രാവാക്യം വിളിച്ചു. ഈ സമയം ഒന്നും മിണ്ടാതെ മാറി നില്‍ക്കുകയായിരുന്നു മകന്‍. മുദ്രാവാക്യം വിളി നിലച്ചപ്പോള്‍ ഇടറിയ ശബ്ദത്തില്‍ അവനും മുദ്രാവാക്യം വിളിച്ചു. തൊണ്ടപൊട്ടുന്ന ശബ്ദത്തില്‍ ചുറ്റും കൂടിയവരും അത് ഏറ്റുവിളിച്ചു.

കഴിഞ്ഞ ദിവസം അന്തരിച്ച കായംകുളം നഗരസഭാ കൗണ്‍സിലറും സിപിഎം പെരിങ്ങാല ലോക്കല്‍ കമ്മിറ്റി അംഗവുമായ  വിഎസ് അജയന്റെ അന്ത്യകര്‍മങ്ങള്‍ക്കിടെയായിരുന്നു മകന്‍ അച്ഛനായി മുദ്രാവാക്യം വിളിച്ചത്.  കായംകുളം നഗരസഭയില്‍ കഴിഞ്ഞദിവസം ഉണ്ടായ സംഘര്‍ഷത്തിനിടെയായിരുന്നു അജയന്‍ കുഴഞ്ഞുവീണത്. ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെയാണ് മരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം