Kerala

അച്ഛന്റെയും അരിവാള്‍  ചുറ്റിക നക്ഷത്രത്തിന്റെയും ചിത്രം പച്ചകുത്തി ബിനീഷ് കോടിയേരി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരി ശരീരത്തില്‍ ടാറ്റുപതിപ്പിച്ചത് സ്വന്തം അച്ഛന്റെ ചിത്രം

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരി ശരീരത്തില്‍ ടാറ്റുപതിപ്പിച്ചത് സ്വന്തം അച്ഛന്റെ ചിത്രം. അച്ഛന്റെ മുഖത്തിനൊപ്പം അരിവാള്‍ ചുറ്റിക നക്ഷത്രവും ഉടുക്കുമാണ് ബിനീഷ് ടാറ്റു ചെയ്തിരിക്കുന്നത്.

അരിവാള്‍ ചുറ്റിക നക്ഷത്രം എന്നുള്ളതിനെ ഉടുക്കുമായി അടിസ്ഥാനപ്പെടുത്തിയാണ് പച്ചകുത്തിയതെന്ന് ബിനീഷ് പറയുന്നു. ഉടുക്ക് എന്നത് കലയും അതില്‍ നിന്ന് പുറത്തുവരുന്ന ശബ്ദം അഞ്ച് ഭൂഖണ്ഡത്തിലെ വിപ്ലവ പോരാളികളെ അഭിവാദ്യം അര്‍പ്പിക്കുന്നതുമാണ്. ഇത്തരമൊരു ബോധ്യത്തിലേക്കും ജീവിതത്തിലേക്കും തന്നെ നയിച്ചത് എന്റെ അച്ഛനായതുകൊണ്ടാണ് അച്ഛന്റെ ചിത്രം ടാറ്റു ചെയ്തതെന്ന് ബിനീഷ് പറയുന്നു.

മാനവികത മുറുകെ പിടിച്ച് മുന്നോട്ടുപോകാനുളള ആഹ്വാനം കൂടിയാണ് ഈ പച്ചകുത്തല്‍. മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമെയുള്ളു. ബാക്കിയെല്ലാം മാറിക്കൊണ്ടിരിക്കും. മൂന്നോട്ടുള്ള എന്റെ ജീവിതത്തില്‍ കൂടുതല്‍ എന്തെങ്കിലും ചേര്‍ക്കപ്പെടുമെങ്കില്‍ അതും ഞാന്‍ പച്ചകുത്തിയേക്കാമെന്നും ബിനീഷ് പറയുന്നു.  സുഹൃത്ത് രാജഗോപാലാണ് ടാറ്റു ചെയ്തത്. ഇത് കണ്ടപ്പോള്‍ അച്ഛന്റെ പിന്തുണ ഒരു പുഞ്ചിരിയായിരുന്നെന്ന് ബിനീഷ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT