പ്രതീകാത്മക ചിത്രം 
Kerala

അഞ്ചാം തവണയും വീട്ടില്‍ വെള്ളം കയറുമോ: ചാലക്കുടിയാറില്‍ വെള്ളം ഉയരുന്നത് നോക്കി ഭീതിയോടെ ഒരു കുടുംബം

മഴക്കാലം കേരളത്തിലങ്ങോളമിങ്ങോളം നാശം വിതയ്ക്കുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

തേലത്തുരുത്ത്: മഴക്കാലം കേരളത്തിലങ്ങോളമിങ്ങോളം നാശം വിതയ്ക്കുകയാണ്. അനേകം ആളുകള്‍ക്കാണ് ഇൗ മഴയില്‍ കിടപ്പാടം നഷ്ടപ്പെട്ടത്. മഴയത്ത് വീടിനകത്ത് വെള്ളം കയറി അനേകം ആളുകള്‍ക്കാണ് ദുരിതാശ്വാ, കാംപുകളില്‍ കഴിയേണ്ടി വരുന്നത്. കയറിയ വെള്ളം ഇറങ്ങിപ്പോയതിന് ശേഷം സ്വന്തം വീട്ടിലേക്ക് കയറിച്ചെല്ലുന്നവരെ കാത്തിരിക്കുന്നത് ചെളിയും മാലിന്യവും.

ഈ സാഹചര്യത്തില്‍ ഒരേ മഴക്കാലത്ത് തന്നെ ഒന്നിലധികം തവണ വീട്ടില്‍ വെള്ളം കയറിയാല്‍ എന്തായിരിക്കും അവസ്ഥ. ചാലക്കുടിയില്‍ തേലത്തുരുത്ത് ചന്ദ്രത്തില്‍ കൈരളി സുധന്റെ വീട്ടില്‍ നാലു തവണയാണ് വെള്ളം കയറിയത്. ചാലക്കുടിയാറില്‍ ഇന്നലെ വീണ്ടും ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ അഞ്ചാം തവണയും വീട്ടില്‍ വെള്ളം കയറുമോ എന്ന പേടിയിലാണ് ഈ ഗൃഹനാഥന്‍.

ചാലക്കുടിയാറിന്റെ കൈവഴിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്താണ് കൈരളിയുടെ വീട്. അതിനാലാണ് ആറില്‍ വെള്ളം ഉയരുമ്പോള്‍ പെട്ടെന്ന് തന്നെ ഈ വീട്ടിലും വെള്ളം കയറുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

SCROLL FOR NEXT