Kerala

അടുക്കളയില്‍ വെച്ച്‌ പൊട്ടിയ പ്ലേറ്റ് കയ്യില്‍ വീണ് വീട്ടമ്മ മരിച്ചു; സംഭവം കുറുപ്പംപടിയില്‍

പൊട്ടിയ സെറാമിക് പ്ലേറ്റ് കൊണ്ട് കയ്യിലുണ്ടായ മുറിവാണ് മരണത്തിലേക്ക് നയിച്ചത്

സമകാലിക മലയാളം ഡെസ്ക്

കുറുപ്പംപടി: അടുക്കളയില്‍ ജോലി ചെയ്യവെ പ്ലേറ്റ് കൊണ്ട് മുറിവേറ്റ വീട്ടമ്മ മരിച്ചു. അശമന്നൂര്‍ പുന്നയം പോമയ്ക്കല്‍ ജോയിയുടെ ഭാര്യ ലില്ലി(47) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. 

പൊട്ടിയ സെറാമിക് പ്ലേറ്റ് കൊണ്ട് കയ്യിലുണ്ടായ മുറിവാണ് മരണത്തിലേക്ക് നയിച്ചത്. ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം പാത്രം കഴുകവെ പ്ലേറ്റ് നിലത്തേക്ക് വീഴാന്‍ പോയി. ഇത് പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ കൈത്തണ്ടയ്ക്ക് മുറിവേറ്റു. മുറിവില്‍ നിന്നും രക്തം ഒഴികിയതോടെ വീട്ടില്‍ നിന്നും കാറില്‍ കയറ്റി ആദ്യം ഒടയ്ക്കാലി ജങ്ഷനിലെ ആശുപത്രിയിലും പിന്നീട് ആംബുലന്‍സില്‍ പെരുമ്പാവൂരിലെ ആശുപത്രിയിലും എത്തിച്ചു. 

എന്നാല്‍ ജീവന്‍ രക്ഷിക്കുവാനായില്ല. ലില്ലിക്ക് രക്തസമ്മര്‍ദ്ദമുണ്ട്. മുറിവില്‍ നിന്നുമുണ്ടായ അമിത രക്തസ്രാവമാണ് മരണകാരം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ച സംസ്‌കരിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT