Kerala

അടുത്ത ഒരു വർഷത്തേക്ക് മാസ്ക് ധരിക്കണം, ലംഘിച്ചാൽ 10,000 രൂപ വരെ പിഴ ; പകർച്ചവ്യാധി നിയമത്തിൽ ഭേദ​ഗതി

സംസ്ഥാനത്ത് ഇപ്പോൾ നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും ഭേദഗതി അവസാനിക്കുന്നത് വരെ തുടരും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനസർക്കാർ പുറത്തിറക്കിയ പകര്‍ച്ചവ്യാധി നിയമ ഭേദഗതി വിജ്ഞാപന പ്രകാരം മാസ്ക് നിർബന്ധമാക്കി.  പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും വാഹനയാത്രയിലും മൂക്കും വായും മൂടുന്ന തരത്തില്‍ മാസ്ക് (മുഖാവരണം) ധരിക്കണം എന്നാണ് നിർദേശം. ഒരു വര്‍ഷം വരെയോ മറിച്ചൊരു വിജ്ഞാപനം ഇറക്കുന്നത്‌ വരെയോ ആണ് ഇത് പാലിക്കേണ്ടത്.

സംസ്ഥാനത്ത് ഇപ്പോൾ നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും ഭേദഗതി അവസാനിക്കുന്നത് വരെ തുടരും. ആൾക്കൂട്ടങ്ങൾ അനുവദിക്കില്ല. പൊതു സ്ഥലത്ത് തുപ്പുന്നത് ശിക്ഷാർഹമാണ്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു.

നിയമംലംഘിച്ചാൽ 10000 രൂപ വരെ പിഴയും രണ്ടു വർഷംവരെ തടവും ലഭിക്കാം. ഒരുവർഷമോ അടുത്ത വിജ്ഞാപനം പുറത്തിറങ്ങുന്നതുവരെയോ ആണ്‌ നിയമത്തിന്റെ കാലാവധി. അന്തർ സംസ്ഥാന -പൊതു–-സ്വകാര്യ ബസ്‌ സർവീസിന്‌ ഏർപ്പെടുത്തിയിട്ടുള്ള നിരോധനം തുടരും.

രേഖാമൂലമുള്ള അനുമതിയില്ലാതെ സമരം, ഘോഷയാത്ര, ധര്‍ണ എന്നിവ പാടില്ല. പത്തില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുത്. പൊതുസ്ഥലങ്ങളിലും ചടങ്ങുകളിലും ആളുകള്‍ തമ്മില്‍ ആറടി അകലം പാലിക്കണം.

വിവാഹചടങ്ങില്‍ ഒരുസമയം 50 ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുത്. സാനിറ്റൈസര്‍, മാസ്‌ക്, സാമൂഹിക അകലം എന്നിവ ഉറപ്പാക്കണം. സംസ്‌കാര ചടങ്ങില്‍ പരമാവധി 20 ആളുകളേ പങ്കെടുക്കാവൂ. കടകളിലും വ്യാപാരസ്ഥാപനങ്ങളിലും ഒരേസമയം 20 ആളുകളെ മാത്രമേ പ്പരവേശിപ്പിക്കാവൂ തുടങ്ങിയ നിര്‍ദേശങ്ങള്‍ വിജ്ഞാപനത്തില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

എണ്ണമയമുള്ള ചർമ്മമാണോ നിങ്ങൾക്ക്? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

'പറഞ്ഞാല്‍ പങ്കെടുക്കുമായിരുന്നു', റസൂല്‍പൂക്കുട്ടി ചുമതലയേല്‍ക്കുന്ന ചടങ്ങിന് ക്ഷണിച്ചില്ല, അതൃപ്തി പ്രകടമാക്കി പ്രേംകുമാര്‍

'മോഹന്‍ലാലിനെ അവന്‍ അറിയാതെ വിളിച്ചിരുന്ന പേര്, പറഞ്ഞാല്‍ എന്നെ തല്ലും'; ഇരട്ടപ്പേര് വെളിപ്പെടുത്തി ജനാര്‍ദ്ദന്‍

ഇതാണ് സൗദി അറേബ്യയുടെ ആതിഥ്യ മര്യാദ; വൃദ്ധനായ യാത്രക്കാരന് ഭക്ഷണം വാരി നൽകി ക്യാബിൻ ക്രൂ (വിഡിയോ)

SCROLL FOR NEXT