Kerala

അടുത്ത ജന്‍മത്തില്‍ അധഃകൃതനായി ജനിക്കണമെന്ന് പി.സി ജോര്‍ജ്; ദലിതരെ ഉപദ്രവിക്കുന്നവരുടെ ചെവിക്കല്ല് അടിച്ചു പൊട്ടിക്കും 

ഒരു സംശയവും വേണ്ട, ദലിത് വിഭാഗങ്ങളേയും പാവങ്ങളേയും ദ്രോഹിക്കുന്നവരുടെ ചെവിക്കല്ല് അടിച്ചു പൊട്ടിക്കുന്നത് എങ്ങനെയെന്ന് പഠിപ്പിക്കുമെന്ന് പി.സി

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: അടുത്ത ജന്‍മത്തില്‍ അധഃകൃതനായി ജനിക്കണമെന്നാണ് ആഗ്രഹമെന്ന് പി.സി ജോര്‍ജ് എംഎല്‍എ. കേരള ജനപക്ഷം ജില്ലാ സംഘടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.സി ജോര്‍ജ്. 

അധകൃഃതനായി ജനിച്ചാല്‍ ഒരു സംശയവും വേണ്ട, ദലിത് വിഭാഗങ്ങളേയും പാവങ്ങളേയും ദ്രോഹിക്കുന്നവരുടെ ചെവിക്കല്ല് അടിച്ചു പൊട്ടിക്കുന്നത് എങ്ങനെയെന്ന് പഠിപ്പിക്കുമെന്ന് പി.സി ജോര്‍ജ് പറഞ്ഞു. 

ഭഗവത് സേവയ്ക്കായ് അടുത്ത ജന്‍മത്തില്‍ പൂണൂലിട്ട ബ്രാഹ്മണനായി ജനിക്കണമെന്ന സുരേഷ് ഗോപിയുടെ പ്രസംഗത്തിന് മറുപടിയായിട്ടായിരുന്നു പി.സിയുടെ പ്രസംഗം. സുരേഷ് ഗോപിയുടെ പ്രസംഗത്തിനെതരി വ്യപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം