Kerala

അട്ടപ്പാടി പീഡനം: പൊലീസ് വാഹനത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ട പ്രതി പിടിയില്‍

മണ്ണാര്‍ക്കാട് പൂഞ്ചോലയിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. 

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: അട്ടപ്പാടി പീഡനക്കേസില്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതിയെ പിടികൂടി. ആനക്കട്ടി സ്വദേശി വീനസ് രാജിനെയാണ് പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തത്. മണ്ണാര്‍ക്കാട് പൂഞ്ചോലയിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. 

അട്ടപ്പാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി ബാലികയെ പീഡിപ്പിച്ച കേസിലെ പന്ത്രണ്ട് പ്രതികളിലൊരാളാണ് ഇയാള്‍. വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിയോടെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കുന്നതിനിടെ ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. 

കേസിലെ 12 പ്രതികളെയും മണ്ണാര്‍ക്കാട് സ്‌പെഷല്‍ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് സംഭവം. പൊലീസ് വാഹനത്തില്‍നിന്ന് ഇറക്കുന്നതിനിടെ വീനസ് ഓടി രക്ഷപ്പെടുകയായിരുന്നു. മറ്റുള്ളവരെ വെള്ളിയാഴ്ച തന്നെ കോടതിയില്‍ ഹാജരാക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബേപ്പൂര്‍ എംഎല്‍എയായി അന്‍വര്‍ ജയിച്ചുവരും'; യുഡിഎഫിലെ ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി സണ്ണി ജോസഫ്

വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമം; വൃദ്ധസഹോദരിമാരില്‍ മൂന്നാമത്തെയാളും മരിച്ചു

മലയാളത്തില്‍ അഭിനയിക്കാത്തത് എന്തുകൊണ്ടെന്ന് ജയറാം; കൂടുതല്‍ പൈസ കിട്ടുന്നത് മറ്റ് ഭാഷകളിലെന്ന് കാളിദാസ്; അച്ഛനെ പൂട്ടി മകന്റെ കൗണ്ടര്‍!

'കളിക്കാന്‍ പറഞ്ഞാല്‍ ഇറങ്ങും, ഒന്നും ഞങ്ങളുടെ കൈയില്‍ അല്ല'; ലോകകപ്പ് വിവാദത്തില്‍ പാക് ക്യാപ്റ്റന്‍

കാര്യം ശരിയാണ്, മഞ്ഞളിന് ആന്റി-ഇൻഫ്ലമേറ്ററി ​ഗുണമുണ്ട്, പക്ഷെ ആ ​ഗുണം ശരീരത്തിന് കിട്ടണമെങ്കിൽ ചേരുവ ശരിയാക്കണം

SCROLL FOR NEXT