Kerala

അതിഥി തൊഴിലാളികളോട് വാടക ചോദിച്ചു; കെട്ടിട ഉടമകള്‍ക്ക് എതിരെ നിയമനടപടി

ലോക്ക്ഡൗണ്‍ കാലത്ത് വാടക ചോദിക്കുന്ന കെട്ടിട ഉടമകള്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ ജില്ലാ ലേബര്‍ ഓഫീസര്‍

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ലോക്ക്ഡൗണ്‍ കാലത്ത് വാടക ചോദിക്കുന്ന കെട്ടിട ഉടമകള്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ ജില്ലാ ലേബര്‍ ഓഫീസര്‍. കെട്ടിട ഉടമകള്‍ക്ക് എതിരെ കേസ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും ലേബര്‍ ഓഫീസര്‍ വ്യക്തമാക്കി. 

അതിഥി തൊഴിലാളികളോട് കെട്ടിട ഉടമകള്‍ വാടക ചോദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നപടി. 

വാടക കെട്ടിടങ്ങളില്‍ നിന്ന് അതിഥി തൊഴിലാളികളെ ഇറക്കി വിടുന്നത് അനുവദിക്കില്ലെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ പരിഹാരമുണ്ടാക്കണമെന്ന് മുഖ്യമന്ത്രി കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

SCROLL FOR NEXT