Kerala

അതിരൂപത ഭൂമി കുംഭകോണം :  കര്‍ദിനാള്‍ ആലഞ്ചേരി സ്ഥാനത്യാഗം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍

ക്രിമിനല്‍ ഗൂഡാലോചനക്കൊപ്പം സാമ്പത്തിക തിരിമറിയും വിശ്വാസ വഞ്ചനയും നടത്തിയ കര്‍ദിനാള്‍ സ്ഥാനത്യാഗം ചെയ്യണമെന്നാണ് പോസ്റ്ററിലെ ആവശ്യം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സീറോ മലബാര്‍ സഭാ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ക്രിമിനല്‍ ഗൂഡാലോചനക്കൊപ്പം സാമ്പത്തിക തിരിമറിയും വിശ്വാസ വഞ്ചനയും നടത്തിയ കര്‍ദിനാള്‍ സ്ഥാനത്യാഗം ചെയ്യണമെന്നാണ് പോസ്റ്ററിലെ ആവശ്യം. എറണാകുളത്തെ വിവിധ പള്ളികള്‍ക്ക് മുന്നിലാണ് രാവിലെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 

ആര്‍ച്ച് ഡയോസിയന്‍ മൂവ്‌മെന്റിന്റെ പേരിലാണ് പോസ്റ്ററുകള്‍. കോട്ടപ്പടി ഭൂമി വില്‍പ്പനയെ ചൊല്ലി സിറോ മലബാര്‍ സഭ വൈദികര്‍ക്കിടയില്‍ വീണ്ടും  ഭിന്നത ഉടലെടുത്തിരുന്നു. കോട്ടപ്പടിയിലെ ഭൂമി വിറ്റ് കടം വീട്ടാനുള്ള ശ്രമമാണ് പുതിയ പ്രതിസന്ധിക്ക് കാരണം. തുടര്‍ന്ന് വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടനെതിരെ അംഗങ്ങള്‍  രംഗത്തെത്തുകയും ചെയ്തു. 

വൈദിക സമിതി സെക്രട്ടറിക്കും സഹായ മെത്രാന്മാര്‍ക്കുമെതിരെ രണ്ട് വൈദികര്‍ സിനഡിന് കത്തയക്കുകയും ചെയ്തിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് വിശ്വാസികളുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം കോട്ടപ്പടിയിലെ 25 ഏക്കര്‍ ഭൂമി നിയമവിധേയമായല്ലാതെ വില്‍ക്കാന്‍ കഴിയില്ല എന്നതിന്റെ ഇച്ഛാഭംഗമാണ് തനിക്കെതിരായ പരാതിക്ക് പിന്നിലെന്നാണ് വൈദിക സെക്രട്ടറി ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്റെ പ്രതികരണം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ധനവിലയില്‍ വീണ്ടും വര്‍ധന; പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും കൂടി

പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഇന്നാരംഭിക്കും; എന്തൊക്കെ രേഖകള്‍ നല്‍കണം, അറിയാം

അതിരപ്പിള്ളി - മലക്കപ്പാറ റോഡിൽ നിർമ്മാണ പ്രവൃത്തികൾ; ഗതാഗതം നിരോധിച്ചു

സൗദിയില്‍ ഒരാഴ്ചയ്ക്കിടെ 9,800 പ്രവാസികളെ നാടുകടത്തി, നടപടികള്‍ കടുപ്പിച്ച് ആഭ്യന്തര മന്ത്രാലയം

ഇന്ധനവിലയിൽ വീണ്ടും വർധന, കെഎസ്ആർടിസി സൗജന്യയാത്ര എങ്ങനെ?, കരാറിന് തിടുക്കമില്ലെന്ന് ട്രംപ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT