Kerala

'അതെ, മന്ത്രി ശൈലജ രാജകുമാരിയും റാണിയുമൊക്കെയാണ്'

അന്ന് വടകര എംപിയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍. അന്ന് ഒരു ഫോണ്‍കോളിലൂടെ പോലും ഞങ്ങളുടെ കാര്യമൊന്നും അന്വേഷിച്ചിട്ടില്ല

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : ആരോഗ്യമന്ത്രിയെ പരിഹസിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ വിമര്‍ശിച്ച്, നിപ രോഗം ഭേദമായ നഴ്‌സിങ് അസിസ്റ്റന്റ് അജന്യയും രംഗത്ത്. എംപിയായിരുന്നിട്ട് പോലും മുല്ലപ്പള്ളി തന്നെ വിളിച്ചിട്ടില്ല. രോഗം ഭേദമായിട്ടും ആളുകള്‍ തന്നെ പേടിയോടെ നോക്കിയിരുന്നു. എന്നാല്‍ ശൈലജ ടീച്ചര്‍ കാണാന്‍ വന്നത് വലിയ കരുത്തായി എന്നും നിപ ബാധിച്ച് ചികില്‍സിച്ച് ഭേദമായ അജന്യ വ്യക്തമാക്കി.

മന്ത്രി ശൈലജ രാജകുമാരിയും റാണിയുമൊക്കെയാണ്, നമ്മുടെ കേരളക്കരക്കാരുടെ ആകെ. എനിക്ക് അതില്‍ ഒരു സംശയവുമില്ല. അന്ന് വടകര എംപിയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍. അന്ന് ഒരു ഫോണ്‍കോളിലൂടെ പോലും അദ്ദേഹം ഞങ്ങളുടെ കാര്യമൊന്നും അന്വേഷിച്ചിട്ടില്ല.

ടീച്ചറായിരുന്നു കൂടെയുണ്ടായത്. ഹോസ്പിറ്റലില്‍ വന്ന് കാണാനും പിന്നീട് രോഗം ഭേദമായി പഠനത്തിലേക്ക് കടന്നപ്പോള്‍ വിളിച്ച് അന്വേഷിക്കാനും ശൈലജ ടീച്ചര്‍ തയ്യാറായിരുന്നുവെന്ന് അജന്യ ഓര്‍മ്മിക്കുന്നു. ആരോഗ്യമന്ത്രി ശൈലജയെ നിപ രാജകുമാരി, കോവിഡ് റാണി എന്നിങ്ങനെയായിരുന്നു മുല്ലപ്പള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഉപവാസ സമരത്തിനിടെ പരിഹസിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി