Kerala

അധികാര ദുര്‍വിനിയോഗം നടത്തിയ മന്ത്രി കെ.കെ.ശൈലജ രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ്

കോടതിയില്‍ നിന്നും ഇത്തരം പരാമര്‍ശം ഏറ്റുവാങ്ങേണ്ടി വന്ന ആരും അധികാരത്തില്‍ തുടര്‍ന്ന ചരിത്രമില്ല

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബാലാവകാശ കമ്മിഷന്‍ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്നും പ്രതികൂല പരാമര്‍ശം നേരിട്ട ആരോഗ്യ മന്ത്രി കെ.കെ.ശൈലജ രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികാരം ദുരൂപയോഗപ്പെടുത്തിയെന്ന ഹൈക്കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിക്ക് പദവിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് ചെന്നിത്തല പറഞ്ഞു. 

ബാലാവകാശ കമ്മിഷന്‍ അംഗങ്ങളുടെ നിയമനത്തില്‍ ഇടപെട്ട മന്ത്രിയുടെ ഉദ്ദേശ ശുദ്ധിയെ ഹൈക്കോടതി ചോദ്യം ചെയ്തിരിക്കുകയാണ്. കോടതിയില്‍ നിന്നും ഇത്തരം പരാമര്‍ശം ഏറ്റുവാങ്ങേണ്ടി വന്ന ആരും അധികാരത്തില്‍ തുടര്‍ന്ന ചരിത്രമില്ലെന്നും ചെന്നിത്തല പറഞ്ഞു. 

താന്‍ സൂക്ഷിക്കുന്ന പദവിയുടെ അന്തസ് കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി എത്രയും പെട്ടെന്ന് മന്ത്രി രാജി വയ്ക്കണമെന്ന് ചെന്നിത്തല പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT