Kerala

'അധ്യാപകരാണുപോലും, ഈ മനുഷ്യമൃഗങ്ങള്‍ക്കെതിരെ കടുത്ത നടപടി വേണം മിസ്റ്റര്‍ ഇരട്ടച്ചങ്കന്‍'; കെ സുരേന്ദ്രന്റെ കുറിപ്പ്‌

'ഈ കുരുന്നുകള്‍ കള്ളം പറയില്ല. അധ്യാപകരാണുപോലും. ഈ മനുഷ്യമൃഗങ്ങള്‍ക്കെതിരെ കടുത്ത നടപടി വേണം മിസ്റ്റര്‍ ഇരട്ടച്ചങ്കന്‍'

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരി സര്‍ക്കാര്‍ സ്‌കൂളില്‍ പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് അഞ്ചാം ക്ലാസുകാരി ഷഹ്‌ല ഷെറിന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. ഈ കുട്ടിയുടെ മരണത്തിന് ഉത്തരവാദികളായ അധ്യാപകര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് സുരേന്ദ്രന്റെ വിമര്‍ശനം.

'ഈ കുരുന്നുകള്‍ കള്ളം പറയില്ല. അദ്ധ്യാപകരാണുപോലും. ഈ മനുഷ്യമൃഗങ്ങള്‍ക്കെതിരെ കടുത്ത നടപടി വേണം മിസ്റ്റര്‍ ഇരട്ടച്ചങ്കന്‍' എന്നായിരുന്നു കെ സുരേന്ദ്രന്റെ കുറിപ്പ്.

അതേസമയം വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സ്‌കൂളില്‍ ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കാനും വിദ്യാഭ്യാസ മന്ത്രി പൊതുവിദ്യാഭ്യസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.സംഭവത്തില്‍ ഷിജിന്‍ എന്ന അധ്യാപകനെ വയനാട് ഡിഡിഇ സസ്‌പെന്റ് ചെയ്തു.  കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ അനാസ്ഥയുണ്ടായെന്ന കുട്ടികളുടെ ആരോപണത്തേത്തുടര്‍ന്ന് അധ്യാപകനെതിരെ നടപടിയുണ്ടായത്. സ്‌കൂളിലെ മറ്റ് അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഷഹ്‌ല ഷെറിന്‍ (10) എന്ന വിദ്യാര്‍ഥിനി ഇന്നലെയാണ് മരിച്ചത്. സ്‌കൂളിന് വളരെ അടുത്ത് ആശുപത്രിയും വാഹന സൗകര്യവുമുണ്ടായിട്ടും അധ്യാപകര്‍ കുട്ടിയെ കൊണ്ടുപോകാന്‍ തയ്യാറായില്ലെന്നാണ് ആരോപണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT