Kerala

അന്ത്യം രാജീവ് ​ഗാന്ധിയുടേത് പോലെ ; പി എസ് ശ്രീധരൻ പിള്ളയ്ക്ക് വധഭീഷണി

മഹാരാഷ്ട്രയിലെ മഹാബലേശ്വരിൽ നിന്ന് സ്പീഡ്‌പോസ്റ്റിലാണ് ശ്രീധരൻ പിള്ളയ്ക്ക് ഭീഷണിക്കത്ത് എത്തിയതെന്ന് കെ സുരേന്ദ്രൻ

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയ്‌ക്ക് വധഭീഷണി. പാർട്ടി സംസ്ഥാന ഓഫീസിലാണ്  ഇന്നലെ കത്ത് ലഭിച്ചത്. മഹാരാഷ്ട്രയിലെ മഹാബലേശ്വരിൽ നിന്ന് സ്പീഡ്‌പോസ്റ്റിലാണ് ശ്രീധരൻ പിള്ളയ്ക്ക് ഭീഷണിക്കത്ത് എത്തിയതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവിക്ക് ബി.ജെ.പി പരാതി നല്‍കി. 

രാജീവ് ഗാന്ധിയുടേത് പോലുള്ള അന്ത്യം ആയിരിക്കും ശ്രീധരൻപിള്ള നേരിടുക എന്നാണു ഭീഷണി. മുബൈയില്‍ നിന്ന് മോഹനന്‍ കെ നായര്‍ എന്ന് പേരിലാണ് ഭീഷണിക്കത്ത് അയച്ചിരിക്കുന്നത്. കാസർകോട് നിന്നും ശ്രീധരൻ പിള്ള ആരംഭിക്കാനിരിക്കുന്ന ശബരിമല സംരക്ഷണ രഥയാത്രയോടൊപ്പം താനും ഉണ്ടാവുമെന്നും ഭീഷണികത്തില്‍ സൂചിപ്പിക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്

'ഇതെന്ത് സിനിമ? ഒരു ഐറ്റം സോങ് പോലുമില്ല'; വൈറലായി യുവാവിന്റെ 'സ്‌പൈഡര്‍മാന്‍' റിവ്യു; വിഷമം മാറ്റി വിഡിയോകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്; ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും