Kerala

'അന്യമതക്കാര്‍ക്ക് പ്രവേശനമുള്ള ഹിന്ദുക്ഷേത്രത്തില്‍ ഹിന്ദുയുവതികളെ കയറ്റാതിരിക്കാന്‍ എന്തൊരാവേശം'; പരിഹാസവുമായി ടി.ജി. മോഹന്‍ദാസ്

സ്ത്രീ പ്രവേശനത്തിന് എതിരെയുള്ള പ്രതിഷേധങ്ങളെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ആര്‍എസ്എസ് നേതാവ് ടി.ജി. മോഹന്‍ദാസ്

Author : സമകാലിക മലയാളം ഡെസ്ക്

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കാനുള്ള സുപ്രീംകോടതി വിധി വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. കോടതിയെ വിമര്‍ശിച്ചുകൊണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ നൂറുകണക്കിന് പേരാണ് തെരുവില്‍ പ്രതിഷേധിച്ചത്. എന്നാല്‍ സ്ത്രീ പ്രവേശനത്തിന് എതിരെയുള്ള പ്രതിഷേധങ്ങളെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ആര്‍എസ്എസ് നേതാവ് ടി.ജി. മോഹന്‍ദാസ്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം പ്രതിഷേധങ്ങളെ പരിഹസിച്ചത്. 

ക്രിസ്ത്യാനികള്‍ക്കും മുസ്ലീമിനും കയറാവുന്ന ഒരു ഹിന്ദുക്ഷേത്രത്തില്‍ ഹിന്ദു യുവതികള്‍ കയറുന്നത് തടയാന്‍ എന്താണ് ആവേശം എന്നാണ് അദ്ദേഹം പറയുന്നത്. എന്തൊരാള്‍ക്കൂട്ടം. എന്തൊരാവേശം! ക്രിസ്ത്യാനിക്കും മുസ്ലീമിനും കയറാവുന്ന ഒരു ഹിന്ദു ക്ഷേത്രത്തില്‍ ഹിന്ദു യുവതികള്‍ കയറാതെ നോക്കാന്‍. മാസത്തിലൊരു ദിവസം പോലും അനുവദിക്കാതിരിക്കാന്‍. സ്വാമിയേ ശരണമയ്യപ്പാ'  മോഹന്‍ദാസ് കുറിച്ചു. 

സ്ത്രീപ്രവേശനത്തെ ആര്‍എസ്എസ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ സംഘടനകള്‍ ആദ്യം അനുകൂലിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നിലപാടില്‍ മാറ്റം വന്നിരിക്കുകയാണ്. സര്‍ക്കാരിന് എതിരേയുള്ള രാഷ്ട്രീയ ആയുധമായാണ് ഇതിനെ എടുത്തിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

അതിവേഗം പട്ടിണി കുറച്ച് ഇന്ത്യ, 49 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമായി; ലോകബാങ്ക്

ശബരിമല തീർത്ഥാടനം: അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ തമിഴ്‌നാട്

ഒറ്റ ഓവറില്‍ വഴങ്ങിയത് 32 റണ്‍സ്, 4 ഓവറില്‍ 64! 'നാണക്കേട്' റെക്കോര്‍ഡില്‍ നിതീഷ്

സെന്‍സസ്: വീടുകള്‍ തോറുമുള്ള ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതല്‍, 13 പുതിയ ചോദ്യങ്ങള്‍, വിശദാംശങ്ങള്‍