പ്രതീകാത്മക ചിത്രം 
Kerala

അപകടമുണ്ടാക്കി നിര്‍ത്താതെ പോയി:  ബൈക്ക് യാത്രികനെ കോളറിന് പിടിച്ച് നിര്‍ത്തി യുവതി, കയ്യടി

അമിതവേഗത്തില്‍ സിഗ്‌നല്‍ തെറ്റിച്ചെത്തിയ ആഡംബര ബൈക്ക് ഡ്യൂണയുടെ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സ്‌കൂട്ടറില്‍ ഇടിച്ച് നിര്‍ത്താതെ പോയ ബൈക്ക് യാത്രികനെ യുവതി പിടികൂടി. ദേശീയപാതയില്‍ പുതുക്കാട് സെന്ററില്‍ സിഗ്‌നല്‍ തെറ്റിച്ച് അപകടമുണ്ടാക്കിയശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ബൈക്ക് യാത്രക്കാരനെയാണ് യുവതി പിടികൂടിയത്. ആമ്പല്ലൂര്‍ എരിപ്പോട് വെളുത്തൂക്കാരന്‍ നിയോണിന്റെ ഭാര്യ ഡ്യൂണയാണ് ബൈക്ക് യാത്രക്കാരനായ യുവാവിനെ പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചത്.

അമിതവേഗത്തില്‍ സിഗ്‌നല്‍ തെറ്റിച്ചെത്തിയ ആഡംബര ബൈക്ക് ഡ്യൂണയുടെ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യുവതി നിലത്ത് വീണു. ഇവരെ സഹായിക്കാന്‍ പോലും നില്‍ക്കാതെ വെണ്ടോര്‍ സ്വദേശിയായ യുവാവ് കടന്നുകളയാന്‍ ശ്രമിച്ചു. ചാടിയെഴുന്നേറ്റ് ബൈക്ക് തടഞ്ഞ യുവതി യുവാവിന്റെ ഷര്‍ട്ടില്‍ പിടിച്ചുനിര്‍ത്തുകയായിരുന്നു. ഇതോടെ നാട്ടുകാരും തടിച്ചുകൂടി.

തുടര്‍ന്ന് പുതുക്കാട് എസ്‌ഐ സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. അപകടത്തില്‍പ്പെട്ട് നടുറോഡില്‍ വീണിട്ടും ആത്മധൈര്യത്തോടെ പ്രവര്‍ത്തിച്ച ഡ്യൂണയെ നാട്ടുകാരും പൊലീസും ചേര്‍ന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. പുതുക്കാട്ട് പ്രവര്‍ത്തിക്കുന്ന സഹകരണസംഘത്തിലെ ജീവനക്കാരിയാണ് ഡ്യൂണ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

കളിച്ചുകൊണ്ടിരിക്കുമ്പോൾ സൂര്യാതപമേറ്റു; ആലപ്പുഴയിൽ എട്ടു വയസുകാരൻ ആശുപത്രിയിൽ

വിവാഹേതര ബന്ധം എതിർത്തു, ഭാര്യയെ പേപ്പര്‍ കട്ടറിന് കഴുത്തറുത്ത് കൊന്നു; വാവിട്ട് നിലവിളിച്ച് 'ഓവര്‍ ആക്ടിങ്'; ഒടുവില്‍ ട്വിസ്റ്റ്

ഹജ്ജ് തീര്‍ഥാടനം; അധിക ടിക്കറ്റ് നിരക്കായ 10,000 രൂപ കേന്ദ്രം ഏറ്റെടുക്കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് ലീഗ്

അധികം മെനക്കെടാതെ കുടവയറു കുറയ്ക്കാൻ ഇ‍ഞ്ചി കൊണ്ടൊരു സിംപിൾ മാജിക്

SCROLL FOR NEXT