Kerala

'അപ്രതീക്ഷിത അതിഥി' ; ബേക്കറിയിലേക്ക് ചാടിക്കയറി മ്ലാവ് ; അമ്പരന്ന് ജീവനക്കാർ ; പരിഭ്രാന്തി

പൊലീസും പട്ടാമ്പിയിയില്‍ നിന്ന് വനംവകുപ്പ് ജീവനക്കാരും എത്തിയെങ്കിലും മ്ലാവിനെ കുടുക്കാന്‍ കഴിഞ്ഞില്ല

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട് : ബേക്കറിയിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന അതിഥിയെ കണ്ട് ജീവനക്കാർ അമ്പരന്നു. പട്ടാമ്പി വല്ലപ്പുഴ റെയില്‍വേ ഗേറ്റിലെത്തിയ മ്ലാവാണ് സമീപമുളള ബേക്കറിയിലേക്ക് ചാടിക്കയറി പരിഭ്രാന്തി സൃഷ്ടിച്ചത്. ആകെ പരിഭ്രമിച്ചുപോയ മ്ലാവ്  ബേക്കറിയുടെ ചില്ലുകളും അടുക്കളയിലുണ്ടായിരുന്ന സാധനസാമഗ്രികളും തകര്‍ത്തു.

മ്ലാവിനെ കണ്ട് ബേക്കറിയിലുണ്ടായിരുന്ന തൊഴിലാളികള്‍ ബഹളം കൂട്ടിയതോടെ, പേടിച്ച മ്ലാവ് കൂടുതല്‍ പരാക്രമമായി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും പട്ടാമ്പിയിയില്‍ നിന്ന് വനംവകുപ്പ് ജീവനക്കാരും എത്തിയെങ്കിലും മ്ലാവിനെ കുടുക്കാന്‍ കഴിഞ്ഞില്ല.

മണിക്കൂറുകള്‍ക്കുശേഷം പാലക്കാട് ഒലവക്കോട് നിന്ന് വനംവകുപ്പിന്റെ ദ്രുതപ്രതികരണ സേനയെത്തിയാണ് മ്ലാവിനെ പിടികൂടിയത്. കൈകാലുകള്‍ കെട്ടി വാഹനത്തിലാക്കുകയായിരുന്നു. ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ബേക്കറി ജീവനക്കാര്‍ പറഞ്ഞു.മ്ലാവ് എവിടെ നിന്നാണ് എത്തിയതെന്ന് വ്യക്തമല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT