Kerala

അബുദാബിയില്‍ നിന്ന് നാട്ടിലേക്കയച്ച മൃതദേഹം മാറി: വയനാട് സ്വദേശിയുടെ വീട്ടിലെത്തിയത് ചെന്നൈ സ്വദേശിയുടെ എംബാം ചെയ്ത മൃതദേഹം

വയനാട് ജില്ലയിലെ അമ്പലവയല്‍ സ്വദേശിയുടെ മൃതദേഹത്തിന് പകരമെത്തിയത് ചെന്നൈ സ്വദേശിയുടെ മൃതദേഹമാണ്.

Author : സമകാലിക മലയാളം ഡെസ്ക്

വയനാട്: അബുദാബിയില്‍ നിന്ന് നാട്ടിലേക്കയച്ച മൃതദേഹം മാറി. വയനാട് ജില്ലയിലെ അമ്പലവയല്‍ സ്വദേശിയുടെ മൃതദേഹത്തിന് പകരമെത്തിയത് ചെന്നൈ സ്വദേശിയുടെ മൃതദേഹമാണ്. അമ്പലവയല്‍ തായ്‌കൊല്ലി ഒതയോത്ത് നരിക്കുണ്ട് അഴീക്കോടന്‍ ഹരിദാസന്റെ മകന്‍ നിഥിന്റെ (30) മൃതദേഹത്തിന് പകരം, ഗള്‍ഫില്‍ മരിച്ച ചെന്നൈ സ്വദേശിയുടെ മൃതദേഹമാണ് ഇന്ന് ബന്ധുക്കള്‍ക്ക് ലഭിച്ചത്. 

എംബാം ചെയ്ത മൃതദേഹം ആശുപത്രി അധികൃതര്‍ നാട്ടിലേക്കയച്ചപ്പോള്‍ മാറുകയായിരുന്നു. ഇന്ന് രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മൃതദേഹം പിന്നീട് അമ്പലവയല്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്നാണ് ഗള്‍ഫില്‍ നിന്ന് മൃതദേഹം മാറിയ വിവരം ലഭിക്കുന്നത്. 

നിഥിന്റെ മൃതദേഹം ബംഗളൂരു വിമാനത്താവളത്തിലെത്തിക്കുകയും അവിടെ നിന്ന് മൈസൂരുവില്‍ കൊണ്ടുവരികയും ചെയ്യും. ചെന്നൈ സ്വദേശിയുടെ മൃതദേഹവും മൈസൂരുവിലെത്തിച്ച് പരസ്പരം കൈമാറാനാണ് ഉദ്ദേശിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് ഇവ നല്ലതല്ല

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

'എന്റെ അടിപ്പാവാടയും നോക്കി നടക്കുന്നത് ഭാര്യയറിഞ്ഞാല്‍ മോശമല്ലേ?'; കമന്റിട്ടവന്റെ വായടപ്പിച്ച് ബിന്നി

SCROLL FOR NEXT