Kerala

അഭിനന്ദനെ തിരികെ കിട്ടുംവരെ ഉറങ്ങാതിരിക്കേണ്ട മോദി പ്രസംഗിച്ച് നടക്കുന്നു: കോടിയേരി ബാലകൃഷ്ണന്‍

പാകിസ്ഥാന്‍ കസ്റ്റഡിയിലുള്ള വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ തിരികെ കിട്ടും വരെ ഉറങ്ങാതെ ഇരിക്കേണ്ട മോദി ഈ സമയത്ത് പ്രസംഗിച്ചു നടക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി

Author : സമകാലിക മലയാളം ഡെസ്ക്

ആലുവ: പാകിസ്ഥാന്‍ കസ്റ്റഡിയിലുള്ള വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ തിരികെ കിട്ടും വരെ ഉറങ്ങാതെ ഇരിക്കേണ്ട മോദി ഈ സമയത്ത് പ്രസംഗിച്ചു നടക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളസംരക്ഷണ യാത്രയുടെ തെക്കന്‍ മേഖല ജാഥയ്ക്ക് ആലുവയില്‍ നല്‍കിയ സ്വീകരണചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മോദിക്കെതിരെ പറഞ്ഞാല്‍ രാജ്യദ്രോഹിയായി മുദ്രകുത്തുകയാണെന്നും നരേന്ദ്രമോദിയേയും അമിത് ഷായേയും വിമര്‍ശിച്ചു സംസാരിച്ചാല്‍ ജയിലിലാവുന്ന അവസ്ഥയാണ് രാജ്യത്തിപ്പോള്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരങ്ങള്‍ പ്രചരണങ്ങള്‍ ബിജെപിക്ക് തിരിച്ചടിയായി മാറുമെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ വ്യോമസേന നാടിന്റെ അഭിമാനമാണ്. പക്ഷേ മോദി സൈന്യത്തെ തന്നെ രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിക്കുകയാണ്. രാഷ്ട്രം മോദിയുടെ കൈയില്‍ അല്ല സൈനികരുടെ കൈയിലാണ് എന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ നിന്നും മനസിലാവുന്നതെന്നും കോടിയേരി പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

വേനലാണ്, എന്നു കരുതി വെള്ളം കുടി 'ഓവർ' ആകരുത്!

മാമ്പഴം കഴിക്കാൻ ഇഷ്ടമാണോ? എന്നാൽ ആദ്യം ഇതറിയണം

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രം; കോഴിക്കോട് നിയന്ത്രണങ്ങളില്‍ ഇളവ്

SCROLL FOR NEXT