Kerala

അഭിമന്യു വധം : എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അടക്കം ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തിനെത്തിയപ്പോഴാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കൊച്ചി സെന്‍ട്രല്‍ പൊലീസാണ്  പിടികൂടിയത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : അഭിമന്യു വധവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അടക്കം ആറുപേരെ കൊച്ചിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എംകെ മനോജ് കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്തലി, അബ്ദുള്‍ മജീദിന്റെ ഡ്രൈവര്‍ സക്കീര്‍, ഷൗക്കത്തലിയുടെ ഡ്രൈവര്‍ ഷഫീഖ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 

കൊച്ചിയില്‍ അഭിമന്യു വധവുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെയാണ്  ഇവരെ കസ്റ്റഡിയിലെടുത്തത്. കൊച്ചി സെന്‍ട്രല്‍ പൊലീസാണ് ഇവരെ പിടികൂടിയത്. 

പ്രതികളെ സംരക്ഷിക്കുന്നത് എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് സംഘടനകളാണ് എന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത് എന്ന് പൊലീസ് സൂചിപ്പിച്ചു. ക്യാമ്പസ് ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരായ പ്രതികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇവരില്‍ നിന്ന് ലഭിക്കുമെന്നും പൊലീസ് വിലയിരുത്തുന്നുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ആലിന്‍ ഷെറിന്റെ പേര് നല്‍കും; ആലിന്റെ വീട്ടിലെത്തി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

യുഎഇയുടെ വിസ ഗ്രേസ് പിരീഡുകൾ പ്രവാസികൾക്ക് എങ്ങനെ എളുപ്പവഴിയിൽ അറിയാം

ഒരു കോടി രൂപ സമ്പാദിക്കണോ?; പ്രതിമാസം എസ്ഐപിയിൽ എത്ര നിക്ഷേപിക്കണം?

നാദാപുരത്ത് റോഡില്‍ പടക്കം പൊട്ടിച്ച് വിവാഹ സംഘത്തിന്റെ ആഘോഷം; ഏഴുപേര്‍ക്കെതിരെ കേസ്

കിട്ടിയ ഗ്യാപ്പില്‍ ഒരു പാട്ട്; വിശ്രമ വേളകള്‍ ആനന്ദകരമാക്കി, പൊലീസുകാരുടെ വിഡിയോ വൈറല്‍

SCROLL FOR NEXT