Kerala

അഭിമന്യു വധം : പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു, കാംപസ് ഫ്രണ്ട് യൂണിറ്റ് സെക്രട്ടറി ജെഐ മുഹമ്മദ് ഒന്നാംപ്രതി

അഭിമന്യു വധത്തില്‍ നേരിട്ട് പങ്കാളികളായ 16 പേരെയാണ് ആദ്യഘട്ട കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി :  എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 16 പേരാണ് ആദ്യഘട്ട കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും കോളേജിലെ കാംപസ് ഫ്രണ്ട് യൂണിറ്റ് സെക്രട്ടറിയുമായ ജെ ഐ മുഹമ്മദാണ് ഒന്നാം പ്രതി. കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ആരിഫ് ബിന്‍ സലിഹാണ് രണ്ടാം പ്രതി.

സംഭവം നടന്ന് 85 ദിവസങ്ങള്‍ക്ക് ശേഷമാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ അസി. കമ്മീഷണര്‍ സുരേഷ്‌കുമാറാണ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. ആയിരത്തിലധികം പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. അഭിമന്യു വധത്തില്‍ നേരിട്ട് പങ്കാളികളായ 16 പേരെയാണ് ആദ്യഘട്ട കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. 

കൊലപാതകം, കൊലപാതക ശ്രമം, അന്യായമായി സംഘം ചേരല്‍, ആയുധം ഉപയോഗിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് 19 പേരാണ് അറസ്റ്റിലായിട്ടുള്ളത്. ഇനി ഏഴുപേരെ കൂടി കണ്ടെത്തണം. ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. മഹാരാജാസിലെ ചുമരെഴുത്തുമായി ബന്ധപ്പെട്ട് കാംപസ് ഫ്രണ്ടുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ജൂലായ് രണ്ടിനാണ് എസ്എഫ്‌ഐ നേതാവ് അഭിമന്യു കുത്തേറ്റ് മരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ശശി തരൂര്‍ ഓന്ത്, കെസി ഗുണ്ട, സതീശന്‍ സോഷ്യലിസ്റ്റും സെക്യുലറും'; പിണറായി തുടരുമെന്ന് പറഞ്ഞത് വെറുതേയല്ലെന്ന് മണിശങ്കര്‍ അയ്യര്‍

സംസ്ഥാനത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ആലിന്‍ ഷെറിന്റെ പേര് നല്‍കും; ആലിന്റെ വീട്ടിലെത്തി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

നിശ്ചലമായി എക്‌സ്, പോസ്റ്റ് ഇടാന്‍ കഴിയുന്നില്ലെന്ന് ഉപയോക്താക്കള്‍; ഒടുവില്‍...

സിബിഎസ്ഇ 10, 12 പരീക്ഷ : വിദ്യാർത്ഥികൾ നിർബന്ധമായും കൈവശം കരുതേണ്ട കാര്യങ്ങളും കൊണ്ടുവരാൻ പാടില്ലാത്തവയും ഇവയാണ്, വിദ്യാർത്ഥികൾക്കുള്ള പ്രധാന നിർദ്ദേശങ്ങൾ

'അബദ്ധത്തില്‍ പറഞ്ഞത്, ക്ഷമിക്കണം'; തൃഷക്കെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍

SCROLL FOR NEXT