Kerala

അഭിമന്യുവിന്റെ കൊലപാതകം : രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

എസ്ഡിപിഐ പ്രവര്‍ത്തകരായ മട്ടാഞ്ചേരി സ്വദേശി കാല വാല നവാസ്, ജെഫ്രി എന്നിവരാണ് അറസ്റ്റിലായത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി :  എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. എസ്ഡിപിഐ പ്രവര്‍ത്തകരായ മട്ടാഞ്ചേരി സ്വദേശി കാല വാല നവാസ്, ജെഫ്രി എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരാണ് ഇരുവരും. അഭിമന്യുവിനെ കൊലപ്പെടുത്തുമ്പോള്‍ നവാസ് സ്ഥലത്തുണ്ടായിരുന്നുവെന്നാണ് സൂചന. അതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. 

കേസിലെ മുഖ്യപ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രതികള്‍ കേരളം വിട്ടേക്കാമെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണര്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. 

അതിനിടെ അഭിമന്യുവിനെ ആക്രമിച്ച പ്രതികള്‍ മൊബൈല്‍ഫോണുകള്‍ കൊച്ചിയില്‍ ഉപേക്ഷിച്ചശേഷമാണ് ഒളിവില്‍ പോയതെന്നാണ് സൂചന. കുറ്റകൃത്യത്തില്‍ പങ്കെടുത്തവരെല്ലാം അന്നു രാത്രി തന്നെ ഫോണുകള്‍ സ്വിച്ച് ഓഫാക്കിയിരുന്നു. തുടര്‍ന്ന് ഫോണുകള്‍ ഉപേക്ഷിച്ചശേഷം ഒളിവില്‍ പോകുകയായിരുന്നു. അതിനാല്‍ മൊബൈല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ദുഷ്‌കരമായിട്ടുണ്ട്. പ്രതികളുമായി ബന്ധമുള്ളവരുടെ നീക്കങ്ങള്‍ പൊലീസ് സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും നാളെയും അതിതീവ്രമഴ; അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട്

Today's Rashi Phalam June 6|നാളുകളായി കാത്തിരുന്ന ഒരു വാർത്ത ലഭിക്കും, ധനലാഭത്തിന് സാധ്യത

കോക്രോച്ച് പാര്‍ട്ടിയുടെ പരസ്യ പ്രതിഷേധം; അഭിജിത് ദീപ്‌കെ ഇന്ന് രാവിലെ ഡല്‍ഹിയിലെത്തും

റെഡ് അലര്‍ട്ട്: ഇന്ന് നാലു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മലപ്പുറത്ത് ട്രാവലറും ട്രിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

SCROLL FOR NEXT