Kerala

അമിത വേഗതയില്‍ പാഞ്ഞെത്തി ; നടന്നുപോയ വിദ്യാര്‍ത്ഥിനികളെ ഇടിച്ച് കനാലിലിട്ടു ; സൈക്കിളില്‍ പോയ കുട്ടിയെയും ഇടിച്ചിട്ട് കാര്‍

ആലപ്പുഴ പൂച്ചാക്കലില്‍ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് അപകടം ഉണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : ആലപ്പുഴയില്‍ അമിതവേഗതയിലൂടെ പോയ കാര്‍ ഇടിച്ച് റോഡിലൂടെ നടന്നുപോയ വിദ്യാര്‍ത്ഥിനികള്‍ അടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. ആലപ്പുഴ പൂച്ചാക്കലില്‍ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് അപകടം ഉണ്ടായത്. 

റോഡരികില്‍ ബൈക്കിലിരുന്ന അനീഷ് എന്നയാളെയും മകന്‍ വേദവിനെയുമാണ് കാര്‍ ആദ്യം ഇടിച്ചത്. അതിനു ശേഷം ചന്ദന, അര്‍ച്ചന, സാഗി എന്നീ പ്ലസ് ടു വിദ്യാര്‍ഥിനികളെ ഇടിച്ചു തെറിപ്പിച്ചു. ഇവരെ കാര്‍ ഇടിച്ച് കനാലിലേക്ക് ഇടുകയായിരുന്നു. 

അതിനുശേഷം സൈക്കിളില്‍ പോയ അനഘ എന്ന വിദ്യാര്‍ഥിനിയെയും കാര്‍ ഇടിച്ചു തെറുപ്പിച്ചു. തുടര്‍ന്ന്  പോസ്റ്റില്‍ ഇടിച്ചാണ് കാര്‍ നിന്നത്. 

കാര്‍ ഓടിച്ച അസ്‌ലം, ഒപ്പമുണ്ടായിരുന്ന മനോജ് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി, കാര്‍ അമിത വേഗത്തിലായിരുന്നെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം വിവാഹമോചന കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു: ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍

രാമനും രാവണനും ബദലായി മെസിയും റൊണാൾഡോയും; ഒറ്റപ്പാലത്തെ പാവക്കൂത്ത് പന്തലിൽ പന്തുരുളുന്നു

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്; പവന് 200 രൂപ കുറഞ്ഞു

കിടക്കയിൽ നിന്ന് മാറിയാൽ ഭയം, മടിയെന്ന് വിളിച്ച് തള്ളരുത്; എന്താണ് 'ക്ലിനോമാനിയ'?

SCROLL FOR NEXT