Kerala

അമ്മ പുറത്തുപോകുന്ന തക്കം നോക്കി പതിനാലുകാരിയെ നിരന്തരം പീഡിപ്പിച്ചു ; സിപിഐ നേതാവിനെതിരെ കേസ്, ഒളിവില്‍

ഏറെനാളുകളായി സിപിഐ നേതാവ് പീഡനത്തിന് ഇരയാക്കിയതായാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : പതിനാലുകാരിയായ പട്ടികജാതി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സിപിഐ നേതാവിനെതിരെ കേസ്. സിപിഐയുടെ പോഷകസംഘടനയായ പ്രവാസി വെല്‍ഫയര്‍ അസോസിയേഷന്റെ തിരുവനന്തപുരം ജില്ലയിലെ നേതാവിനെയാണ് പീഡനക്കേസില്‍ പൊലീസ് തിരയുന്നത്. പൊലീസ് കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. 

പെണ്‍കുട്ടിയുടെ അമ്മയാണ് വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്‍കിയത്. ഏറെനാളുകളായി സിപിഐ നേതാവ് പീഡനത്തിന് ഇരയാക്കിയതായാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. കൗണ്‍സിലിംഗിനിടെ സ്‌കൂളിലെ അദ്ധ്യാപകരോട് പെണ്‍കുട്ടി ഇക്കാര്യം തുറന്നു പറഞ്ഞതോടെയാണ്, സംഭവം പുറംലോകം അറിയുന്നത്. 

പെണ്‍കുട്ടിയുടെ വീടിനടുത്ത് താമസിക്കുന്ന ഇയാള്‍ മാതാവ് വീട്ടുജോലികള്‍ക്കായി പുറത്തുപോകുന്ന സമയത്ത് വീട്ടിലെത്തിയായിരുന്നു പീഡിപ്പിച്ചിരുന്നത്. ഇയാള്‍ നിരന്തരം പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നെങ്കിലും അയല്‍വാസി ആയതിനാല്‍ സമീപവീട്ടുകാര്‍ക്ക് സംശയം തോന്നിയിരുന്നില്ല. 

പോക്‌സോ നിയമപ്രകാരമാണ് സിപിഐ നേതാവിനെതിരെ കേസെടുത്തിരിക്കുന്നത്. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി അനില്‍കുമാറാണ് കേസന്വേഷിക്കുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സന്നിധാനത്ത് കോടികളുടെ കൊള്ള; മേൽശാന്തി നിക്ഷപിച്ചത് 46 ലക്ഷം,റിപ്പോർട്ട് ഹൈക്കോടതിയിൽ

യുഎൻഎ സാമ്പത്തികത്തട്ടിപ്പ്; ജാസ്മിൻ ഷായുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി

ഗൂഗിൾ സമ്മർ 2026 പബ്ലിക് പോളിസി ഫെലോഷിപ്പ്: 10 ലക്ഷം രൂപ വരെ സ്റ്റൈപൻഡ്, ഏപ്രിൽ ഒമ്പത് വരെ അപേക്ഷിക്കാം

ബുക്ക് ചെയ്ത് രണ്ടര ദിവസത്തിനുള്ളില്‍ ഗ്യാസ് വീടുകളിൽ; പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്രം

'രാജീവ് ചന്ദ്രശേഖറിനെ എന്തടിസ്ഥാനത്തിലാണ് പങ്കെടുപ്പിച്ചത്? റിയാസിനെ വിളിക്കാത്തതില്‍ വിയോജിപ്പുണ്ട്'

SCROLL FOR NEXT