Kerala

'അമ്മയെ അമ്മച്ചിയെന്ന് വിളിച്ചത് നന്നായി; 'അമ്മ' എന്നു വിളിക്കാനൊരു മടി; ''അമ്മ''യെ പരിഹസിച്ച് ഗീവര്‍ഗീസ് മാര്‍ കുറീലോസ്

ഗീവര്‍ഗീസ് മാര്‍ കുറിലോസ് സോഷ്യല്‍മീഡിയയില്‍ നിറസാന്നിധ്യമാണ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ''അമ്മയെ ഇപ്പോള്‍ അമ്മച്ചി എന്നാണ് വിളിക്കുന്നത്. ഭാഗ്യം; ''അമ്മ'' എന്ന് വിളിക്കാന്‍ എന്തോ ഒരു മടി'' - നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചതിങ്ങനെയാണ്.
അമ്മ സംഘടനയുടെ ജനറല്‍ ബോഡി യോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ താരങ്ങളായ ജനപ്രതിനിധികള്‍ ക്ഷോഭിക്കുകയും ആരോപണവിധേയനായ ദിലീപിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയില്ല എന്നതും സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് താരസംഘടനയെ പരിഹസിച്ചുകൊണ്ട് ഗീവര്‍ഗീസ് മാര്‍ കുറിലോസിന്റെ പ്രതികരണം.


സമകാലീന സാഹചര്യങ്ങളെക്കുറിച്ച് അനുദിനം ഫെയ്‌സ്ബുക്ക് കുറിപ്പുകളിലൂടെ പ്രതികരിക്കുന്ന ഗീവര്‍ഗീസ് മാര്‍ കുറിലോസ് സോഷ്യല്‍മീഡിയയില്‍ നിറസാന്നിധ്യമാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് സോഷ്യല്‍മീഡിയയില്‍ വളരെ പ്രാധാന്യമാണ് നല്‍കാറുള്ളത്. വിഷയത്തിനനുസരിച്ച് പരിഹാസത്തോടെയും ഗൗരവത്തോടെയും കുറിപ്പുകളിട്ടുകൊണ്ട് നിരണം ഭദ്രാസനാധിപനായ ഡോ. ഗീവര്‍ഗീസ് മാര്‍ കുറിലോസ് സോഷ്യല്‍ മീഡിയയിലെ താരമാകുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

SCROLL FOR NEXT