Kerala

അയ്യപ്പനെ തൊട്ടാല്‍ വിവരമറിയും ; ഇതുകൊണ്ടൊന്നും ഒന്നുമായിട്ടില്ലെന്ന് പദ്മകുമാര്‍

സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കുന്നിടത്തോളം കാലം ദേവസ്വം ബോര്‍ഡിന് ഒരു ഭയവും ഇല്ല

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : അയ്യപ്പനെ തൊട്ടുകളിച്ചാല്‍ വിവരം അറിയുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. അയ്യപ്പനോട് കളിച്ചാല്‍ എന്താണ് ഫലമെന്ന് നന്നായി അറിയാം. കാണിക്കയിടേണ്ടെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ പിരിവുമായി ഇറങ്ങിയിട്ടുണ്ട്. ഇതുകൊണ്ടൊന്നും ഒന്നുമായിട്ടില്ല. പലതും തുടങ്ങിയതേ ഉള്ളൂവെന്നും പദ്മകുമാര്‍ പറഞ്ഞു. 

നട വരുമാനത്തിലെ കുറവ് ദേവസ്വം ബോര്‍ഡിനെയോ ജീവനക്കാരെയോ ബാധിക്കില്ല. വരുന്ന ബജറ്റില്‍ ദേവസ്വം ബോര്‍ഡിന് കാര്യമായ സഹായം ഉണ്ടാകുമെന്ന് ഉറപ്പാണ്. 

സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കുന്നിടത്തോളം കാലം ദേവസ്വം ബോര്‍ഡിന് ഒരു ഭയവും ഇല്ല. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാകും വരെ കാണുമെന്നും പദ്മകുമാര്‍ പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT