Kerala

അയ്യപ്പഭക്തനായ വിജയകുമാറിനെ ആര്‍എസ്എസ് ആക്കിയത് നാലാംകിട അടവ്; ചെങ്ങന്നൂരില്‍ വര്‍ഗീയ കാര്‍ഡിറക്കിയ സിപിഎമ്മിന് ജനങ്ങള്‍ തിരിച്ചടി നല്‍കുമെന്ന് ആന്റണി

സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ യുഡിഎഫിന് വിജയം ഉറപ്പെന്ന് എഐഎസിസി പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. വര്‍ഗീയ കാര്‍ഡിറക്കിയ സിപിഎമ്മിന് ജനങ്ങള്‍ തിരിച്ചടി നല്‍കും. വിഭാഗിയതയുണ്ടാക്കാന്‍ ശ്രമിച്ച ബിജെപി ദയനീയമായി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും ആന്റണി പറഞ്ഞു. 

അയ്യഭക്തനായ ഡി. വിജയകുമാറിനെ ആര്‍എസ്എസ് ആക്കിയത് ഏറ്റവും ഹീനമായ പ്രവര്‍ത്തിയാണ്. വര്‍ഗീയ ധ്രൂവീകരണത്തിനുള്ള നാലാംകിട അടവാണിതെന്നും ആന്റണി പറഞ്ഞു.  യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാര്‍ സംഘപരിവാര്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നയാളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. 

തിങ്കളാഴ്ച പോളിങ് ബൂത്തിലെത്തുന്ന മണഡലത്തില്‍ മൂന്നു മുന്നണികളും വിജയ പ്രതീക്ഷയിലാണ്. ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ തിരക്കിലാണ് മുന്നണികള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്; സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയും ജ്വല്ലറി ഉടമയും പിടിയില്‍

'തുടരും'... അഡ്‌ലെയ്ഡ് ഓവലിലെ 'തല'! ട്രാവിസ് ഹെഡ് ബ്രാഡ്മാനൊപ്പം

'കടകംപള്ളിയെ ചോദ്യം ചെയ്യണം; അന്വേഷണസംഘത്തില്‍ പൂര്‍ണവിശ്വാസം; മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദ്ദം ചെലുത്തുന്നു'

സവാളയ്ക്ക് പല രുചി, അരിയുന്ന രീതിയാണ് പ്രധാനം

ശബരിമല സ്വര്‍ണക്കൊള്ള ഇഡി അന്വേഷിക്കട്ടെ; അന്വേഷണസംഘത്തെ സര്‍ക്കാര്‍ നിയന്ത്രിക്കുന്നു; സണ്ണി ജോസഫ്

SCROLL FOR NEXT