Kerala

'അയ്യപ്പസ്വാമിയുടെ ഓരോ ലീലാവിലാസങ്ങള്‍' ; മന്ത്രി ജി സുധാകരന്റെ  കവിതയെ പരിഹസിച്ച് അഡ്വ ജയശങ്കര്‍

മന്ത്രിയുടെ പുതിയ കവിത മാര്‍ക്‌സിനെ പറ്റിയല്ല, ലെനിനെ കുറിച്ചുമല്ല. കലിയുഗവരദനായ ഭഗവാന്‍ ശ്രീധര്‍മ്മശാസ്താവിനെ പ്രകീര്‍ത്തിക്കുന്നതാണ്

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ പുതിയ കവിതയെ പരിഹസിച്ച് അഡ്വ ജയശങ്കര്‍. മണിയാശാനെപ്പോലെയോ ശൈലജ ടീച്ചറെ പോലെയോ വെറുമൊരു മാര്‍ക്‌സിസ്റ്റ് മന്ത്രിയല്ല, ജി സുധാകരന്‍. കൊല്ലം എസ്.എന്‍ കോളേജില്‍ പഠിച്ച് കേരള സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് എംഎ പാസായിട്ടുണ്ട്. ഷേക്‌സ്പിയര്‍, ഷാ, ഗാല്‍സ്വര്‍ത്തി, കീറ്റ്‌സ്, ഷെല്ലി, ബൈറന്‍, ടെനിസന്‍ ഒക്കെ ബൈഹാര്‍ട്ടാണ്.

മരാമത്തു വകുപ്പിലെ ജോലിത്തിരക്കിലും മന്ത്രി കവിത എഴുതുന്നുണ്ട് മലയാളത്തിലും ഇംഗ്ലീഷിലും. മഹത്തായ റഷ്യന്‍ വിപ്ലവത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന ഈ വേളയില്‍, മന്ത്രിയുടെ പുതിയ കവിത മാര്‍ക്‌സിനെ പറ്റിയല്ല, ലെനിനെ കുറിച്ചുമല്ല. കലിയുഗവരദനായ ഭഗവാന്‍ ശ്രീധര്‍മ്മശാസ്താവിനെ പ്രകീര്‍ത്തിക്കുന്നതാണ്. അതും ഇംഗ്ലീഷില്‍. എല്ലാം ഓരോ ലീലാവിലാസങ്ങള്‍. അഡ്വ ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. 

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം 

മണിയാശാനെപ്പോലെയോ ശൈലജ ടീച്ചറെ പോലെയോ വെറുമൊരു മാര്‍ക്‌സിസ്റ്റ് മന്ത്രിയല്ല, ജി സുധാകരന്‍. കൊല്ലം എസ്.എന്‍ കോളേജില്‍ പഠിച്ച് കേരള സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് എംഎ പാസായിട്ടുണ്ട്. ഷേക്‌സ്പിയര്‍, ഷാ, ഗാല്‍സ്വര്‍ത്തി, കീറ്റ്‌സ്, ഷെല്ലി, ബൈറന്‍, ടെനിസന്‍ ഒക്കെ ബൈഹാര്‍ട്ടാണ്.

മരാമത്തു വകുപ്പിലെ ജോലിത്തിരക്കിലും മന്ത്രി കവിത എഴുതുന്നുണ്ട് മലയാളത്തിലും ഇംഗ്ലീഷിലും. മഹത്തായ റഷ്യന്‍ വിപ്ലവത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന ഈ വേളയില്‍, മന്ത്രിയുടെ പുതിയ കവിത മാര്‍ക്‌സിനെ പറ്റിയല്ല, ലെനിനെ കുറിച്ചുമല്ല. കലിയുഗവരദനായ ഭഗവാന്‍ ശ്രീധര്‍മ്മശാസ്താവിനെ പ്രകീര്‍ത്തിക്കുന്നതാണ് അതും ഇംഗ്ലീഷില്‍.

The Great Open Secret എന്ന കവിത വിശ്വസാഹിത്യത്തിനു മുതല്‍ക്കൂട്ടാണ്. നോക്കൂ:
'Nature rules the Nature
No rule over the Nature
Who goes above the Nature
Never returns!
He returns to the soil
For het raverses
With the Nature's pavement
And there is nothing above the Nature'

ഇങ്ങനെ എഴുതാന്‍ വേഡ്‌സ് വര്‍ത്തിനു പോലും കഴിയില്ല. അതാണ് സഖാവ് സുധാകരന്‍. അതുകൊണ്ടാണ് അദ്ദേഹത്തെ മഹാകവി ജി എന്നു വിളിക്കുന്നത്.

പത്തു കൊല്ലം മുമ്പ്, ദേവസ്വം മന്ത്രിയായിരുന്ന സുധാകരന്‍ ശബരിമലയ്ക്കു പോയതും ശ്രീകോവിലിനു നേരെ കൈകൂപ്പാഞ്ഞതും 'അയ്യപ്പ സ്വാമിക്ക് ശക്തിയുണ്ടെങ്കില്‍ ഇയാള്‍ക്ക് പണികിട്ടും' എന്ന് ആര്‍ ബാലകൃഷ്ണപിളള ശപിച്ചതും അധികം വൈകാതെ ദേവസ്വം വകുപ്പ് കടന്നപ്പളളിക്കു കൊടുത്തതും ഓര്‍മ്മിക്കുക.

ഇപ്പോള്‍ അതേ അയ്യപ്പ സ്വാമിയെക്കുറിച്ച് സുധാകരന്‍ എഴുതുന്നു:
'Swami is Guru
Swami is Kin
Swami is the Guide
Swami is the Nature
The Omnipotent
The Omnipresent
And all powerful.'

അയ്യപ്പസ്വാമിയുടെ ഓരോ ലീലാവിലാസങ്ങള്‍ എന്നല്ലാതെ എന്തു പറയാന്‍ കഴിയും? സ്വാമിയേ ശരണമയ്യപ്പ!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT