Kerala

അയ്യപ്പൻമാർക്ക് സിപിഎം വക അന്നദാനം; പന്തലിട്ട് കഞ്ഞിയും പയറും വിളമ്പി ലോക്കൽ കമ്മിറ്റി

പത്തനംതിട്ടയിലെ പെരിങ്ങനാട് സിപിഎം ലോക്കല്‍ കമ്മിറ്റിയാണ് അടൂര്‍ ഹൈസ്കൂള്‍ ജംഗ്ഷന് സമീപം കഞ്ഞി സദ്യ നടത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമല തീർത്ഥാടനം മികച്ച രീതിയിലാണ് ഇത്തവണ പുരോ​ഗമിക്കുന്നത്. സർക്കാർ നിലപാടുകളും വിശ്വാസികൾക്കൊപ്പം ആയതോടെ പ്രതിഷേധക്കാരും കളം മാറി. അതുകൊണ്ടു തന്നെ വിവാദങ്ങളും പ്രതിഷേധങ്ങളും ഒഴിഞ്ഞാണ് ഇത്തവണത്തെ മണ്ഡലക്കാലം.

അതിനിടെ അയ്യപ്പൻമാർ‌ക്ക് അന്നദാനം നടത്തി സിപിഎം ലോക്കൽ കമ്മിറ്റിയും സജീവമായി. പത്തനംതിട്ടയിലെ പെരിങ്ങനാട് സിപിഎം ലോക്കല്‍ കമ്മിറ്റിയാണ് അടൂര്‍ ഹൈസ്കൂള്‍ ജംഗ്ഷന് സമീപം കഞ്ഞി സദ്യ നടത്തിയത്. കഞ്ഞീം പയറും അച്ചാറുമാണ് അയ്യപ്പൻമാർക്ക് ഭക്ഷണമായി ഒരുക്കിയിരുന്നത്. 

സാധാരണ പത്തനംതിട്ട ജില്ലയിൽ ഇത്തരം സദ്യാലയങ്ങൾ പതിവാണെങ്കിലും സിപിഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഞ്ഞി സദ്യ വേറിട്ട കാഴ്ചയായി. സിപിഎം അടൂർ ഏരിയാ സെക്രട്ടറി അഡ്വ. മനോജാണ് അന്നദാനം ഉദ്ഘാടനം ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും