പ്രതീകാത്മക ചിത്രം 
Kerala

അര്‍ധരാത്രിയില്‍ കുപ്പിയില്‍ പെട്രോള്‍ നിറക്കാനെത്തി: നല്‍കാന്‍ വിസമ്മതിച്ച പമ്പ് ജീവനക്കാരന് മര്‍ദനം

പെട്രോള്‍ പമ്പിലെ താല്‍കാലിക ജീവനക്കാരനാണ് സിജിന്‍.

Author : സമകാലിക മലയാളം ഡെസ്ക്

കളമശേരി: കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതിന് പമ്പ് ജീവനക്കാരന് ക്രൂരമര്‍ദനം. കളമശേരിയില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയാണ് സംഭവം. കണ്ണൂര്‍ സ്വദേശിയും കളമശേരിയില്‍ ലോജിസ്റ്റ്ക്‌സ് കോഴ്‌സ് വിദ്യാര്‍ത്ഥിയുമായ സിജിനാണ് (24) മര്‍ദനമേറ്റത്. 

പെട്രോള്‍ നിറയ്ക്കാന്‍ കുപ്പിയുമായെത്തിയ നാലംഗ സംഘം കാര്യം നടക്കാതെ വന്നതിലുള്ള ദേഷ്യത്തില്‍ സിജിനെ മര്‍ദിക്കുകയായിരുന്നു. പെട്രോള്‍ പമ്പില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവിയില്‍ അക്രമത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. 

അക്രമികള്‍ കൊച്ചി മഞ്ഞുമ്മല്‍ സ്വദേശികളാണെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ മദ്യപിച്ചിരുന്നതായും മുന്‍പും പമ്പിലെത്തി ആക്രമണമുണ്ടാക്കിയിട്ടുണ്ടെന്നും ജീവനക്കാര്‍ പറഞ്ഞു. പെട്രോള്‍ പമ്പിലെ താല്‍കാലിക ജീവനക്കാരനാണ് സിജിന്‍. സംഭവത്തില്‍ പൊലീസ് കേസെടുത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം