എം എം മണി/ഫയല്‍ ചിത്രം 
Kerala

'അറക്കുന്നതിന് മുന്‍പ് പിടയ്‌ക്കേണ്ട'; മാണി സി കാപ്പനെ വിമര്‍ശിച്ച് എം എം മണി

പാലാ സീറ്റിന്റെ പേരില്‍ ഇടഞ്ഞുനില്‍ക്കുന്ന മാണി സി കാപ്പനെയും എന്‍സിപിയെയും പരോക്ഷമായി വിമര്‍ശിച്ച് മന്ത്രി എം എം മണി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പാലാ സീറ്റിന്റെ പേരില്‍ ഇടഞ്ഞുനില്‍ക്കുന്ന മാണി സി കാപ്പനെയും എന്‍സിപിയെയും പരോക്ഷമായി വിമര്‍ശിച്ച് മന്ത്രി എം എം മണി. എന്‍സിപിയുടെയും മാണി സി കാപ്പന്റെയും പേര് പറയാതെയായിരുന്നു മണിയുടെ വിമര്‍ശനം.എല്‍ഡിഎഫില്‍ സീറ്റു ചര്‍ച്ച ആരംഭിച്ചിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു.

ആരും അറക്കുന്നതിന് മുന്‍പ് പിടയ്‌ക്കേണ്ട കാര്യമില്ല. കാര്യങ്ങള്‍ എല്‍ഡിഎഫിന് അറിയാം. യുഡിഎഫില്‍ നിന്ന് ആരെങ്കിലും വിളിച്ചാല്‍ ഞാന്‍ എല്‍ഡിഎഫിലാണെന്ന് പറയണം.-മന്ത്രി പറഞ്ഞു.

കെ എം മാണി സ്മൃതി സംഗമം സമാപന സമ്മേളനം പാലായില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാണി സി കാപ്പന്‍ എംഎല്‍എയെ വിളിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT