Kerala

അറ്റകുറ്റപ്പണി: നേത്രാവതി വൈകിയോടും; ഈ ട്രെയിനുകള്‍ റദ്ദാക്കി

ഷൊര്‍ണൂര്‍ യാര്‍ഡില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചില ട്രെയിനുകള്‍ റദ്ദാക്കി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഷൊര്‍ണൂര്‍ യാര്‍ഡില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചില ട്രെയിനുകള്‍ റദ്ദാക്കി. ചിലതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതായും റെയില്‍വേ അറിയിച്ചു. 16ന് എറണാകുളം-കണ്ണൂര്‍ (16305), കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് (16308), ഹൈദരാബാദ്- തിരുവനന്തപുരം ശബരി (17230), ലോക്മാന്യ തിലക്- തിരുവനന്തപുരം നേത്രാവതി (16345) എന്നീ എക്‌സ്പ്രസ് ട്രെയിനുകള്‍ 30 മിനിറ്റ് വൈകും.

20ന് കോഴിക്കോട് - തൃശൂര്‍ (56664), തൃശൂര്‍ -കോഴിക്കോട് (56663) പാസഞ്ചര്‍ ട്രെയിനുകള്‍ തൃശൂരിനും ഷൊര്‍ണൂരിനുമിടയില്‍ സര്‍വീസ് നടത്തില്ല. അന്നേദിവസം എറണാകുളം- കണ്ണൂര്‍ എക്‌സ്പ്രസ് (16305) ഒന്നര മണിക്കൂര്‍ വൈകിയും കണ്ണൂര്‍- ആലപ്പുഴ എക്‌സ്പ്രസ് (16308) 2 മണിക്കൂര്‍ വൈകി പുറപ്പെടും.

20ന് നാഗര്‍കോവില്‍ - മംഗളൂരു എക്‌സ്പ്രസ് (16606) ഒരു മണിക്കൂറും ലോക്മാന്യ തിലക് - തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് (16345), ഹൈദരാബാദ്- തിരുവനന്തപുരം ശബരി എക്‌സ്പ്രസ് (17230) എന്നിവ 30 മിനിറ്റ് വീതവും വൈകും. 23ന് ആലപ്പുഴ- ധന്‍ബാദ് എക്‌സ്പ്രസ് (13352) കോയമ്പത്തൂരില്‍ 50 മിനിറ്റ് വൈകിയാകും എത്തിച്ചേരുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

പത്താം തരം മുതൽ ഹയർ സെക്കൻഡറി വരെ തുല്യതാ പഠനം; സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 25 വരെ !

ഏകദിനത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി ബ്രണ്ടൻ ടെയ്ലർ; സച്ചിന്റെ റെക്കോർഡ് തകർത്തു!