Kerala

അലനും താഹയ്ക്കുമെതിരായ മാവോയിസ്റ്റ് കേസ് എന്‍ഐഎ ഏറ്റെടുത്തു

യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളുടെ പേരില്‍ എന്‍ഐഎ കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ്  ബന്ധം ആരോപിച്ച് അറസ്റ്റിലായ വിദ്യാര്‍ത്ഥികളായ അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുത്തു. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളുടെ പേരില്‍ എന്‍ഐഎ കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.  പ്രാഥമിക അന്വേഷണത്തിനുശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കണ്ണൂര്‍ സര്‍വകലാശാലയിലെ പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ വിദ്യാര്‍ഥിയായ അലന്‍ ഷുഹൈബ്, മാധ്യമ വിദ്യാര്‍ഥി താഹ ഫസല്‍ എന്നിവരെ മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശംവച്ചെന്ന കേസില്‍ നവംബര്‍ രണ്ടിനാണ് കേരള പൊലീസ് അറസ്റ്റ് ചെയ്തത്. കേസിന്റെ രേഖകള്‍ കേരള പൊലീസില്‍നിന്ന് എന്‍ഐഎ ശേഖരിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന