പ്രതീകാത്മക ചിത്രം 
Kerala

അവധി കഴിഞ്ഞു മടങ്ങിയ പ്രവാസി മലയാളിയെ മുഖംമൂടി സംഘം കാർ തടഞ്ഞു വെട്ടി; ദുരൂഹത 

പരുക്കേറ്റ അടൂർ കണ്ണംകോട് നാലുതുണ്ടിൽ വീട്ടിൽ എ ഷബീറിനെ (40) തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം:കൊട്ടാരക്കരയിൽ അവധി കഴിഞ്ഞു വിദേശത്തേക്കു മടങ്ങാൻ വിമാനത്താവളത്തിലേക്കു പോയ പ്രവാസി മലയാളിയെ കാർ തടഞ്ഞു നിർത്തി മുഖംമൂടി സംഘം ആക്രമിച്ച് വെട്ടി പരുക്കേൽപ്പിച്ചതായി പരാതി. പരുക്കേറ്റ അടൂർ കണ്ണംകോട് നാലുതുണ്ടിൽ വീട്ടിൽ എ ഷബീറിനെ (40) തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ പന്ത്രണ്ടരയോടെ എംസി റോഡിൽ ലോവർ കരിക്കത്തിനു സമീപമായിരുന്നു സംഭവം.

ഷബീറും ഡ്രൈവർ രാജേഷുമാണു കാറിലുണ്ടായിരുന്നത്. പിന്നാലെ മറ്റൊരു കാറിൽ സംഘം പിന്തുടരുകയായിരുന്നെന്നാണു ഷബീറിന്റെ മൊഴി. ലോവർ കരിക്കത്ത് എത്തിയപ്പോൾ കാറിനെ മറികടന്ന് സംഘത്തിന്റെ വാഹനം കുറുകെയിട്ടു. തുടർന്ന് മുഖംമൂടി ധരിച്ച ആറംഗസംഘം ആക്രമിക്കുകയായിരുന്നെന്നു ഷബീർ പറയുന്നു. കാറിന്റെ വശത്തെ ചില്ല് അടിച്ചു തകർത്ത ശേഷം ഷബീറിനെ പിടിച്ചിറക്കി വാൾ ഉപയോഗിച്ചു കാൽമുട്ടിൽ വെട്ടി. നിലവിളി കേട്ടു നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും അക്രമിസംഘം വാഹനത്തിൽ കയറി രക്ഷപ്പെട്ടതായും മൊഴിയിലുണ്ട്. കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ദുരൂഹതകളുണ്ടെന്നു പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

കടുത്ത വേനലില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാം; മാര്‍ഗനിര്‍ദേശവുമായി മില്‍മ

നോർക്കയുടെ IELTS ഓഫ്‌ലൈൻ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം,കിക്മയിലും കിറ്റ്സിലും എംബിഎ പ്രവേശന നടപടികൾ ആരംഭിച്ചു

SCROLL FOR NEXT