Kerala

'അവര്‍ അരിവാള്‍ ചുറ്റിക പാര്‍ട്ടിയുടെ ആളുകള്‍'; വാളയാര്‍ പീഡനക്കേസിലെ പ്രതികള്‍ക്ക് ഭരണകക്ഷിയുമായി ബന്ധമുണ്ടെന്ന് കുട്ടികളുടെ അമ്മ

വാളയാര്‍ പീഡനക്കേസ് പ്രതികള്‍ക്ക് ഭരണപക്ഷത്തെ പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന് മരിച്ച കുട്ടികളുടെ അമ്മ

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: വാളയാര്‍ പീഡനക്കേസ് പ്രതികള്‍ക്ക് ഭരണപക്ഷത്തെ പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന് മരിച്ച കുട്ടികളുടെ അമ്മ. പ്രതികള്‍ക്ക് അരിവാള്‍ ചുറ്റിക പാര്‍ട്ടിയുമായി  ബന്ധമുണ്ടെന്ന് കുട്ടികളുടെ മാതാവ് ആരോപിച്ചു. തെളിവുണ്ടായിട്ടും പ്രതികള്‍ രക്ഷപ്പെട്ടത് ഇതുകൊണ്ടാണെന്നും അവര്‍ പറഞ്ഞു. 

'അവര്‍ക്ക് പാര്‍ട്ടി ഇടപാടുണ്ട്. ആരൊയെക്കാണ് പരിചയമെന്നു ചോദിച്ചാല്‍ അറിയില്ല. അരിവാള്‍ ചുറ്റിക പാര്‍ട്ടിയുമായാണ് അടുപ്പം.'- അവര്‍ പറഞ്ഞു. പ്രതികളും പൊലീസും തമ്മില്‍ നല്ല കൂട്ടായ്മയുണ്ട്. അല്ലെങ്കില്‍ പ്രതികളെ കോടതി വെറുതെവിട്ടതെങ്കിലും ഞങ്ങളെ വിളിച്ചറിയിക്കേണ്ടയെന്നും കുട്ടികളുടെ അമ്മ ചോദിച്ചു. 

പ്രതികള്‍ക്കു ശിക്ഷ ഉറപ്പാക്കണമെന്നു പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. പൊലീസ് അപ്പീല്‍ പോകുന്നതില്‍ കാര്യമില്ല. പൊലീസ് അന്വേഷിച്ചിട്ടു കാര്യമില്ല. വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെവിട്ട കോടതിവിധിക്കെതിരെ പൊലീസ് അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ബിസിനസ് സൗഹൃദമല്ലെന്ന വാദം തെറ്റ്, തൊഴിലാളി യൂണിയനുകളും മാറി: സിജെ ജോര്‍ജ്

'മോശം ബൗളിങ്, ക്യാച്ചുകൾ കൈവിടുന്ന ഫീൽഡർമാരും!'

'94-ാം വയസിലും സംവിധായകൻ'; പ്രശസ്ത ഫിലിംമേക്കർ സിം​ഗീതം ശ്രീനവാസ റാവു അന്തരിച്ചു

എംഡിഎംഎയുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ: അറസ്റ്റിലായവരിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവും

ഡ്യൂട്ടിക്കിടെ പൊലീസ് ഇൻസ്പെക്ടറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും