Kerala

അവശ്യ സാധനങ്ങളുടെ ചില്ലറ വില പ്രസിദ്ധീകരിച്ചു, കൂടുതല്‍ ഈടാക്കിയാല്‍ ഈ നമ്പറുകളില്‍ വിളിക്കൂ

അവശ്യ സാധനങ്ങളുടെ ചില്ലറ വില പ്രസിദ്ധീകരിച്ചു, കൂടുതല്‍ ഈടാക്കിയാല്‍ ഈ നമ്പറുകളില്‍ വിളിക്കൂ

Author : സമകാലിക മലയാളം ഡെസ്ക്



കോഴിക്കോട്: ജില്ലയില്‍ അവശ്യ സാധനങ്ങളുടെ അമിതവില വര്‍ധന തടയുന്നതിന്  പുതുക്കിയ ശരാശരി ചില്ലറ വിലനിലവാരം പ്രസിദ്ധീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിലെ മൊത്ത/ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് അവരുടെ ബില്ലുകള്‍ പരിശോധിച്ചതിനു ശേഷമാണ് ശരാശരി വിലനിലവാരം തയ്യാറാക്കുന്നത്.

വിവിധ ഇനങ്ങള്‍ക്ക് ഒരു കിലോഗ്രാമിന് പുതുക്കിയ ചില്ലറ വില:  

മട്ട അരി (4047 രൂപ), കുറുവ (3642 രൂപ), ജയ (41 രൂപ), കയമ (100115 രൂപ), പച്ചരി (2838 രൂപ), ചെറുപയര്‍ (110125 രൂപ), ഉഴുന്ന് പരിപ്പ് (120125 രൂപ), തുവരപ്പരിപ്പ് (96110 രൂപ), കടല (6888 രൂപ), മുളക്  1  (280 രൂപ), മുളക്  ഞെട്ടിയുളളത് (175 രൂപ), മല്ലി (8898 രൂപ), പഞ്ചസാര (4042 രൂപ), സവാള (36 രൂപ), വെളിച്ചെണ്ണ (160195), മൈദ (35 രൂപ), റവ (37 രൂപ), ആട്ട (35 രൂപ), പൊടിയരി (4855 രൂപ), ഉലുവ (70 രൂപ), പുളി (100120 രൂപ).

അവശ്യ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ശരാശരി വിലയില്‍ വളരെ കൂടുതല്‍ വില ഈടാക്കുകയാണെങ്കില്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് ജാഗ്രത  എന്ന വെബ് ആപ്ലിക്കേഷന്‍ വഴിയോ താഴെ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ വിളിച്ചോ പരാതികള്‍ അറിയിക്കാം.

ഭക്ഷ്യ പൊതുവിതരണ വകുപ്പ് പരിശോധനയ്ക്കായി സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ കോഴിക്കോട്, കൊയിലാണ്ടി, വടകര, താമരശ്ശേരി എന്നിവിടങ്ങളില്‍ പ്രത്യേക സ്‌ക്വാഡുകളും സിറ്റി റേഷനിങ് ഓഫീസറുടെ പരിധിയില്‍ നോര്‍ത്ത്, സൗത്ത് എന്നിവിടങ്ങളില്‍ ഒരു സ്‌ക്വാഡുമാണ് രൂപീകരിച്ചിട്ടുള്ളത്. അമിത വില ഈടാക്കുന്നത് തടയുന്നതിന്റെ ഭാഗമായി  സിവില്‍ സപ്ലൈസ് അധികൃതര്‍  വിവിധ കടകളില്‍ പരിശോധന നടത്തുന്നുണ്ട്.

പച്ചക്കറി ചില്ലറ വ്യാപാരികള്‍ പരിശോധന ഉദ്യോഗസ്ഥന്‍ മുമ്പാകെ പര്‍ച്ചേസ് ബില്‍ ഹാജരാക്കേണ്ടതും എല്ലാ കടകളിലും വിലനിലവാരം പ്രദര്‍ശിപ്പിക്കേണ്ടതുമാണ്. അമിത വില ഈടാക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ കട അടപ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. അമിതവില ഈടാക്കുന്നതും പൂഴ്ത്തിവെപ്പും ശ്രദ്ധയില്‍ പെട്ടാല്‍ സിവില്‍ സപ്ലൈസ് അധികൃതരെ അറിയിക്കാം.

പരാതി അറിയിക്കേണ്ട നമ്പര്‍: താലൂക്ക് സപ്ലൈ ഓഫീസര്‍ കോഴിക്കോട്  9188527400, സിറ്റി റേഷനിങ് ഓഫീസര്‍ സൗത്ത്  9188527401, സിറ്റി റേഷനിങ് ഓഫീസര്‍ നോര്‍ത്ത്  9188527402, താലൂക്ക് സപ്ലൈ ഓഫീസര്‍ കൊയിലാണ്ടി  9188527403, താലൂക്ക് സപ്ലൈ ഓഫീസര്‍ വടകര  9188527404, താലൂക്ക് സപ്ലൈ ഓഫീസര്‍ താമരശ്ശേരി  9188527399.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT