Kerala

അശ്ലീല ചിത്രങ്ങള്‍ കാണിച്ച് നാല് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍

കുട്ടികളെ അശ്ലീല ചിത്രങ്ങള്‍ കാണിച്ച് നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച പ്രതി പൊലീസ് പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കുട്ടികളെ അശ്ലീല ചിത്രങ്ങള്‍ കാണിച്ച് നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച പ്രതി പൊലീസ് പിടിയില്‍. പാലക്കാട് ചാലിശ്ശേരി വട്ടക്കുന്ന് ആറയില്‍ വീട്ടില്‍ ഹുസൈനാണ് (40) പിടിയിലായത്. ചാലിശേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് അറസ്റ്റിലായ ഹുസൈന്‍. 12 വയസിന് താഴെയുള്ള നാല് കുട്ടികളെയാണ് ഇയാള്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിച്ചത്.  

ജനമൈത്രിയുടെ ഭാഗമായി പൊലീസ് നടത്തിയ കുടുബ സംഗമങ്ങളില്‍ നിന്നാണ് പീഡിപ്പിക്കപ്പെട്ട കുട്ടികളുടെ രഹസ്യ പരാതി ലഭിച്ചത്. ഇതിന്റെ ഭാഗമായുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞത്.

ഹുസൈന്‍ രണ്ട് വര്‍ഷത്തോളമായി ലൈംഗികമായി കുട്ടികളെ പീഡിപ്പിക്കുന്നതായി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എടപ്പാള്‍ ഐലക്കാട്ടുള്ള തട്ടുകടയില്‍ ജോലിക്കാരനാണ് ഹുസൈന്‍. പ്രതിയെ പട്ടാമ്പി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT