Kerala

അശ്ലീല ചുവയോടെ സംസാരം;  ജീന്‍പോള്‍ ലാലിനെ ചോദ്യം ചെയ്യും

ജീന്‍പോള്‍ ലാലിന് പുറമെ ശ്രീനാഥ് ഭാസി, അനിരുദ്ധ, അനൂപ് എന്നിവര്‍ക്കെതിരേയും യുവതി കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പുതുമുഖ നടിയോട് അസ്ലീല ചുവയോടെ സംസാരിച്ചുവെന്ന പരാതിയില്‍ സംവിധായകന്‍ ജീന്‍പോള്‍ ലാലിനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. ജീന്‍പോള്‍ ലാലിന് പുറമെ ശ്രീനാഥ് ഭാസി, അനിരുദ്ധ, അനൂപ് എന്നിവര്‍ക്കെതിരേയും യുവതി കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. 

ഹണിബി-2ന്റെ സിനിമയില്‍ അഭിനയിച്ച നടിയാണ് പരാതി നല്‍കിയിരുന്നത്. തന്റെ അനുവാദം ഇല്ലാതെ ഡ്യൂപ്പിനെ വെച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ ചിത്രീകരിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു. 2016 നവംബര്‍ 16നായിരുന്നു കേസിനാസ്പദമായ സംഭവം എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. 

പനങ്ങാട് റമദാ ഹോട്ടലില്‍ വെച്ച്, പ്രതിഫലം ചോദിച്ച തന്നോട് ഇവര്‍ മോഷമായി പെരുമാറുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃശൂരില്‍ വെടിക്കെട്ട് പുരയില്‍ വന്‍ സ്‌ഫോടനം; 12 മരണം; നിരവധി പേര്‍ക്ക് പരിക്ക്

ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ കൂട്ടുകെട്ട് വീണ്ടുമെത്തുന്നു; 'പാതിരാക്കുറുക്കൻ' ഷൂട്ടിങ് തുടങ്ങി

'തടസമൊന്നുമില്ലാതെ ജന നായകൻ പുറത്തിറങ്ങിയിരുന്നെങ്കിൽ ഞങ്ങൾ അത്ഭുതപ്പെട്ടേനെ; പ്രശ്നങ്ങൾ വിജയ് മുൻകൂട്ടി കണ്ടിരുന്നു'

നാബ്കോൺസിൽ കൺസൾട്ടന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു, കേരളത്തിൽ ഉൾപ്പടെ ഒഴിവ്; ഏപ്രിൽ 30 വരെ അപേക്ഷിക്കാം

കെെയിൽ പശ പറ്റിപ്പിടിച്ചോ?

SCROLL FOR NEXT